ആദ്യം ചെന്നൈക്ക് വേണ്ടി നല്ല പ്രകടനം നടത്തൂ, പിന്നെ മതി ഇന്ത്യൻ ടീം- ഉപദേശവുമായി മുൻ ഓസ്‌ട്രേലിയൻ താരം

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വജ്രായുധം ആയിരുന്നു ഋതുരാജ് .എന്നാൽ ഈ സീസണിൽ ഇതുവരെ തിളങ്ങാൻ സാധിക്കാൻ സാധിച്ചില്ല താരത്തിന്. മോശം ഫോമിലൂടെ കടന്ന് പോകുന്ന വലംകൈ ബാറ്റ്സ്മാന് ഉപദേശവുമായി വന്നിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ഹോഗ്

” ഋതുരാജ് ഇന്ത്യയ്‌ക്കായി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം സിഎസ്‌കെയ്‌ക്കായി നന്നായി കളിക്കുന്നതിൽ ആണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രികരിക്കേണ്ടത്. ഇപ്പോൾ താരം വളരെ മോശം ഫോമിലൂടെ കടന്ന് പോകുന്നതിന് ഒരു കാരണം ഈ സമ്മർദ്ദം മൂലമാണ്. മുംബൈയിലെ ബൗൺസ് ഉള്ള പിച്ചിൽ എന്താണ് ചെയ്യുക എന്ന് ഒരു ധാരണ അയാൾക്ക് ഇല്ല. അതുകൊണ്ടാണ് മോശം ഷോട്ടുകൾ കളിച്ച് താരം പുറത്താകുന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് കൂടി പോകുന്ന പന്തിൽ അദ്ദേഹം പുറത്തായ രീതി അതിന്റെ സൂചനയാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ നാച്ചുറൽ ഗെയിം കളിയ്ക്കാൻ താരം ശ്രദ്ധിക്കണം.”

2021-ലെ ഓറഞ്ച് ക്യാപ് ഹോൾഡറായ താരം തന്റെ ടീമിന് മാന്യമായ തുടക്കം നൽകാനായില്ല. നിലവിലെ ചാമ്പ്യൻമാർ അവരുടെ ആദ്യ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടത്തിന് ഒരുകാരണം 25 കാരനായ താരത്തിന് (0, 1, 1, 16) താളം കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ്.