സഹജമായ കഴിവല്ല പന്തിന്റേത്, കഠിനാധ്വാനം ചെയ്തില്ലേല്‍ ദുരന്തമാകും, തുറന്നടിച്ച് രവിശാസ്ത്രി

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ട് ഇന്ത്യന്‍ ടീമിലെ എല്ലാ ഫോര്‍മാറ്റിലും കളിച്ച റിഷഭ് പന്തിന് പക്ഷെ ടീം ഇന്ത്യയില്‍ കഴിവ് തെളിക്കാനായില്ല. ഒട്ടേറെ അവസരങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ ടീമില്‍ ലഭ്യമായ പന്ത് നിലവില്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താണ്. വിക്കറ്റ് കീപ്പിംഗിലും പന്ത് നിരവധി പിഴവുകള്‍ കാഴ്ച്ചവെച്ചത് ഏറെ വിമര്‍ശനത്തിന് ഇടയായിരുന്നു.

ഇപ്പോള്‍ പന്തിനെ കുറിച്ച് ശ്രദ്ധേയമായ ചില വിലയിരുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി. സഹജമായ വിക്കറ്റ് കീപ്പിങ് കഴിവുകളല്ല റിഷഭ് പന്തിനുള്ളന്നും കഠിനാധ്വാനം ചെയ്തില്ലങ്കില്‍ എങ്ങുമെത്താതെ പോലുകമെന്നും ശാസ്ത്രി തുറന്ന് പറഞ്ഞു.

കഠിനമായ പരിശീലനം നടത്തിയാല്‍ മാത്രമാണ് വിക്കറ്റ് കീപ്പിങ്ങില്‍ പന്തിന് എന്തെങ്കിലുമൊക്കെ ചെയ്യാനാകൂ. അത് പന്തും മനസിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ്ങില്‍ കഠിനാധ്വാനം ചെയ്യുന്നത് കാണാം” ശാസ്ത്രി പറയുന്നു

പന്ത് ബാറ്റിംഗിലും കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്ന് ശാസ്ത്രി പറയുന്നു. “ഷോട്ട് സെലക്ഷനില്‍ പന്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്, സ്വന്തം കളി മനസിലാക്കാനും, ടീം ആവശ്യപ്പെടുന്നത് എന്താണെന്ന് മനസിലാക്കി കളിക്കാനും, ബിഗ് ഹിറ്റുകള്‍ക്ക് ശ്രമിക്കുന്നതിനൊപ്പം റിസ്‌കുകള്‍ കണക്കു കൂട്ടി കളിക്കാനുമെല്ലാമാണ് ഞാന്‍ പന്തിനെ ഉപദേശിക്കുന്നത്”

എതിര്‍ ടീമിന് നാശം വിതയ്ക്കാന്‍ ശേഷിയുള്ള കളിക്കാരന്‍ എന്നാണ് പന്തിനെ വിലയിരുത്തുന്നത്. ബിഗ് ഹിറ്ററാണ്. ആ റോളിനോടാണ് പന്ത് ഇണങ്ങേണ്ടത്. ക്രീസിലേക്കെത്തുമ്പോള്‍ എല്ലാ ഡെലിവറിയിലും പന്ത് സിക്സ് പറത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ, രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ ബിസിസിഐയുടെ എ ഗ്രേഡ് കരാറുളള കളിക്കാരനാണ് പന്ത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ പരിക്കേറ്റ ശേഷം പന്തിന് പിന്നീട് പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്താനായില്ല.