അവൻ ഈ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അഭിപ്രായവുമായി ഹർഭജൻ

പ്രീമിയർ ലീഗ് സീസണിൽ ഓരോ ഇന്ത്യൻ താരങ്ങൾ ആയിട്ട് മികച്ച പ്രകടനം നടത്തുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് ബിസിസിഐക്ക് ആണ്. മറ്റൊന്നും അല്ല, ലോകകപ്പ് പടിവാതിൽക്കൽ നിൽക്കേ ആരെ ടീമിലെടുക്കും ആരെ ഒഴിവാക്കും എന്ന കൺഫ്യൂഷനിൽ ആണവർ. ഇപ്പോഴിതാ ടീമിൽ തീർച്ചയായിട്ടും സ്ഥാനം അർഹിക്കുന്ന താരത്തെക്കുറിച്ച് പറയുകയാണ് മുൻ താരം ഹർഭജൻ സിംഗ്.

“ഉമ്രാൻ മാലിക്കിന് എത്രയും വേഗം നീല ജേഴ്‌സി നല്കണം, അയാൾക്ക് അത് നേരത്തെ ലഭിക്കണം. ഓസ്‌ട്രേലിയയിൽ നടക്കുന്ന ആ ടി20 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ തിരഞ്ഞെടുക്കപ്പെടേണ്ട ഏറ്റവും യോഗ്യൻ ഉമ്രാൻ ആണെന്ന് എനിക്ക് തോന്നുന്നു. അവിടെ അവൻ നിങ്ങളുടെ മാച്ച് വിന്നർ ആയിരിക്കാം.”

വേഗത കൊണ്ട് എതിരാളികളെ കുഴക്കുന്ന താരത്തെ ടീമിൽ ഉൾപ്പെടുത്തണം എന്ന അഭിപ്രായം ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി ഉണ്ടാകുന്നുണ്ട്. വേഗം മാത്രമേയുള്ളു എന്ന് കളിയാക്കിയവരെ കൊണ്ട് വിക്കറ്റ് എടുത്ത് മറുപടി കൊടുത്തിരിക്കുകയാണ് ഉമ്രാൻ.