വിക്കറ്റ് നിരസിച്ചു, അമ്പയറുടെ ചൂണ്ടുവിരല്‍ ബലമായി പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച് ഹസന്‍ അലി

ക്രിക്കറ്റ് ആരാധകരില്‍ ചിരിപടര്‍ത്തി ലങ്കന്‍ പര്യടനത്തിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ പാക്കിസ്ഥാന്‍ ബോളര്‍ ഹസന്‍ അലിയുടെ ‘പ്രകടനം’. എല്‍ബിഡബ്ല്യു അപ്പീല്‍ നിരസിച്ചതിനു പിന്നാലെ ഫീല്‍ഡ് അമ്പയറുടെ അടുത്തേക്കെത്തിയ ഹസന്‍ അലി ബലമായി തമാശരൂപേണ അമ്പയുടെ ചൂണ്ടുവിരല്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

സല്‍മാന്‍ അലിക്കെതിരായയായിരുന്നു ഹസന്‍ അലിയുടെ അപ്പീല്‍. എന്നാല്‍ സല്‍മാന്‍ അലി ഔട്ടല്ലെന്നായിരുന്നു ഫീല്‍ഡ് അമ്പയറുടെ തീരുമാനം. പിന്നാലെ അമ്പയറുടെ അടുത്തേക്ക് ഓടിയെത്തിയ ഹസന്‍ അലി അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍ തമാശരൂപേണ ബലമായി പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് സഹതാരങ്ങളിലും ചിരിപടര്‍ത്തി.

വിന്‍ഡീസിനെതിരായ പരമ്പര നേട്ടത്തിനു ശേഷം ലങ്കന്‍ ടെസ്റ്റ് പര്യടനത്തിനുള്ള തയാറെടുപ്പിലാണു പാകിസ്ഥാന്‍. ഓസ്‌ട്രേലിയ ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ 2 ടെസ്റ്റുകളാണു പാകിസ്ഥാന്‍ ശ്രീലങ്കയില്‍ കളിക്കുക.

മത്സരങ്ങള്‍ക്ക് അടുത്ത മാസം 16ന് ആരംഭിക്കും. പര്യടനത്തിനുള്ള 18 അംഗ ടീമിനെ അടുത്തിടെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.