ബി.സി.സി.ഐ വാര്‍ഷിക കരാര്‍: നേട്ടമുണ്ടാക്കി ഹാര്‍ദ്ദിക്കും താക്കൂറും, ഭുവിയ്ക്കും കുല്‍ദീപിനും ചഹലിനും തിരിച്ചടി

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ വാര്‍ഷിക കരാര്‍ പുറത്തുവിട്ട് ബി.സി.സി.ഐ. ഹാര്‍ദ്ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും കരാറില്‍ നേട്ടമുണ്ടാക്കി. ഹാര്‍ദ്ദിക് “ബി” ഗ്രേഡില്‍ നിന്നും “എ” ഗ്രേഡിലേക്ക് ഉയര്‍ന്നപ്പോള്‍ താക്കൂര്‍ “സി” യില്‍ നിന്നും “ബി”യിലെത്തി. ഇതോടെ ഹാര്‍ദ്ദികിന് 5 കോടിയും താക്കൂറിന് 3 കോടിയുമായി പ്രതിഫലം ഉയര്‍ന്നു.

ഏറെക്കാലം പരിക്കിന്റെ പിടിലായിരുന്ന ഭുവനേശ്വര്‍ കുമാറിനാണ് പുതിയ കരാര്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. താരം എ യില്‍ നിന്നും ബിയിലെത്തി. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെയും ബിയില്‍ നിന്നും സിയിലേക്ക് തരംതാഴ്ത്തി. അതേസമയം മനീഷ് പാണ്ഡെയും കേദാര്‍ ജാദവും കരാറില്‍ നിന്ന് പുറത്തായി.

India vs England: Hardik Pandya bows to Shikhar Dhawan - Hereപതിവ് പോലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ഇവര്‍ക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കും. അജിങ്ക്യ രാഹനെ. ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, പന്ത് തുടങ്ങിയവരാണ് 5 കോടി പ്രതിഫലമുള്ള എ ഗ്രേഡ് വിഭാഗത്തിലുള്ളത്.

Virat Kohli, Rohit Sharma, Jasprit Bumrah Get Top Slot As BCCI Announces Annual Central Contracts | Cricket News

ഗ്രേഡ് എ പ്ലസ്: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ (7 കോടി)

ഗ്രേഡ് എ: രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ (5 കോടി)

ഗ്രേഡ് ബി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍, മായങ്ക് അഗര്‍വാള്‍ (3 കോടി)

ഗ്രേഡ് സി: കുല്‍ദീപ് യാദവ്, നവദീപ് സെയ്നി, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ് (1 കോടി).