വോണിനെ ഓര്‍മ്മിപ്പിച്ച് ഹര്‍ഭജന്‍, സംഭവിച്ചത് എന്തെന്ന് മനസ്സിലാകാതെ സ്തബ്ധനായി ഗെയ്ല്‍; മാജിക് വിക്കറ്റ്

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ (എല്‍എല്‍സി) മാന്ത്രിക പന്തില്‍ ക്രിസ് ഗെയ്ലിനെ ഞെട്ടിച്ച്് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. പന്ത് കാലിന് വളരെ പുറത്ത് പിച്ച് ചെയ്ത് തിരിഞ്ഞ് ഗെയ്‌ലിന്റെ ലെഗ്-സ്റ്റംപ് ഇളക്കുകയായിരുന്നു. ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ മാജിക് ബോള്‍ വിക്കറ്റിനെ അനുസ്മരിക്കുന്നതായിരുന്നു ഹര്‍ഭജന്റെ ഡെലിവറിയും.

കൃത്യമായി എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയാതെ ഗെയ്ല്‍ കുറച്ച് നിമിഷങ്ങള്‍ അവിശ്വാസത്തോടെ ക്രീസില്‍ നിന്ന ശേഷമാണ് മൈതാനം വിട്ടത്. ഇന്ത്യ മഹാരാജയുടെ താരങ്ങള്‍ വിക്കറ്റ് ആഘോഷം നടത്തുമ്പോഴും ഗെയ്‌ലിന് കാര്യങ്ങള്‍ മനസിലാവാന്‍ സമയമെടുത്തു.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം അങ്കത്തിലും ഇന്ത്യ മഹാരാജാസിന് തോല്‍വി. വേള്‍ഡ് ജയന്റ്‌സിനെതിരായ മത്സരത്തില്‍ രണ്ടു റണ്‍സിനായിരുന്നു ഇന്ത്യ മഹാരാജാസ തോറ്റത്.

Read more

ആദ്യം ബാറ്റുചെയ്ത വേള്‍ഡ് ജയന്റ്‌സ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും (53), ഷെയ്ന്‍ വാട്‌സണിന്റെയും (55) അര്‍ധ സെഞ്ച്വറി മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164ല്‍ ഒതുങ്ങി.