കുറച്ച് റൺസ് നേടിയിട്ടുണ്ടാകും, അതൊരു മികച്ച ഇന്നിംഗ്സ് ആയിരുന്നില്ല; സൂപ്പർ താരത്തിന് എതിരെ വിമർശനവുമായി ആകാശജ് ചോപ്ര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ടീം ഇന്ത്യയുടെ ബാറ്റിംഗ് ശ്രമത്തിനിടെ റുതുരാജ് ഗെയ്‌ക്‌വാദിന്റെ പ്രകടനം ഒട്ടും മികച്ചതായി തോന്നിയില്ല എന്നും കൂടുതലും ഭാഗ്യത്തിന് കിട്ടിയ റൺസ് ആണെന്നും പറയുകയാണ് ആകാശ് ചോപ്ര.

15 പന്തിൽ 23 റൺസെടുത്ത ഗെയ്‌ക്‌വാദ് ഓപ്പണിംഗ് വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സിഎസ്‌കെ ഓപ്പണർ മൂന്ന് സിക്‌സറുകൾ അടിച്ചെങ്കിലും അവയൊന്നും മികച്ചതായിരുന്നില്ല. മിഡ്‌ഡിലെ ചെയ്തുവന്ന പന്തുകളാണ് മിക്കതും. ടൈമിംഗ് ഒട്ടും പോരായിരുന്നു.

“രുതുരാജ് ഗെയ്‌ക്‌വാദ് വളരെ ബുദ്ധിമുട്ടുന്നതായി തോന്നി . എല്ലാ പന്തിലും ഒരു ഫോറോ സിക്‌സോ അടിക്കണമെന്ന് അയാൾക്ക് തോന്നി. മൂന്ന് സിക്‌സറുകൾ അടിച്ചു, പക്ഷേ ഒന്ന് ടോപ് എഡ്ജിൽ നിന്നും മറ്റൊന്ന് 57 മീറ്റർ സിക്‌സും. അയാൾക്ക് കണ്ട്രോൾ ഇല്ലായിരുന്നു.”

ഷോർട്ട് പിച്ച് ഡെലിവറികളിൽ ദൗർബല്യം ഉള്ള അയ്യർക്ക് അവർ ഒരെണ്ണം പോലും എറിഞ്ഞില്ല. അതിന് അയ്യർ പണി കൊടുത്തു

“ശ്രേയസ് അയ്യർ ബാറ്റ് ചെയ്യാൻ വന്നപ്പോൾ അവന്റെ ദൗര്ബല്യത്തെ ആഫ്രിക്ക ശ്രദ്ധിച്ചില്ല. സ്പിന്നറുമ്മാരെ ഇട്ടുകൊടുത്തു. അവരെ അവൻ നല്ല രീതിയിൽ പ്രഹരിച്ചു. ഡൽഹി ഗ്രൗണ്ട് ശ്രേയസ് അയ്യർക്ക് നന്നായി അറിയാം.”

പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച നടക്കും.