'രണ്ട് കളിക്കാരുടെ മൂല്യമുള്ള താരം, അവനെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യയ്ക്ക് തിരിച്ചടി'; തുറന്നു പറഞ്ഞ് മഗ്രാത്ത്

വിരാട് കോഹ്‌ലിയുടെ അഭാവം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. രണ്ടു കളിക്കാരുടെ മൂല്യമുള്ള താരമാണ് കോഹ്‌ലിയെന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുകയെന്നും മഗ്രാത്ത് പറയുന്നു.

“ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ്‌ലി തിരികെ പോവാന്‍ ആഗ്രഹിക്കുന്നത് എനിക്ക് എല്ലാ അര്‍ത്ഥത്തിലും മനസ്സിലാവും. എന്നാല്‍ പരമ്പരയില്‍ കോഹ്‌ലിയുടെ അഭാവം വലിയ സ്വാധീനം ചെലുത്തും. കോഹ്‌ലിയുടേത് പോലെ ക്ലാസും ക്വാളിറ്റിയുമുള്ള കളിക്കാരെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. രണ്ട് കളിക്കാരുടെ മൂല്യമാണ് കോഹ്‌ലിക്കുള്ളത്. ഒന്ന് ബാറ്റ്സ്മാന്‍ എന്ന നിലയിലും രണ്ട് നായകന്‍ എന്ന നിലയിലും. മറ്റു കളിക്കാര്‍ക്ക് ആ വിടവ് നികത്താന്‍ മുമ്പോട്ട് വരേണ്ടതായി വരും.”

I like the game the way it is: Glenn McGrath against ICC

“കോഹ്‌ലി കളിക്കുന്ന ആദ്യ ടെസ്റ്റ് ആണ് ആകാംക്ഷ നല്‍കുന്നത്. രാത്രി പകല്‍ ടെസ്റ്റാണ് അത്. ഓസ്ട്രേലിയയില്‍ ഇന്ത്യ ഇതുവരെ രാത്രി പകല്‍ ടെസ്റ്റ് കളിച്ചിട്ടില്ല. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാന്‍ കോഹ്‌ലിക്ക് സാധിക്കണം. അത് ടീമിന് തുടര്‍ന്നും ജയിക്കാനുള്ള ആത്മവിശ്വാസം നല്‍കും” മഗ്രാത്ത് പറഞ്ഞു.

India vs Bangladesh Test 2017: Virat Kohli now has a Test ton against each of the seven teams he has played against | Sports News,The Indian Expressനാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.