കോച്ച്, ഞാൻ സെഞ്ച്വറി നേടിയെന്ന് ഗിൽ , അതിന് ഞാൻ എന്തുവേണം എന്ന മനോഭാവത്തിൽ നെഹ്റ; യുവതാരം നേടിയ തകർപ്പൻ സെഞ്ച്വറി ആഘോഷിക്കാതെ അസ്വസ്ഥനായി പരിശീലകൻ; വിമർശനം ശക്തം

ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറി ഇന്നലെ സോഷ്യൽ മീഡിയ ആഘോഷിച്ചു. ഭാവി ക്രിക്കറ്റിന്റെ രാജാവ് നേടിയ തകർപ്പൻ സെഞ്ച്വറി എന്ന നിലയിൽ അയാൾ ഇന്നിംഗ്‌സിനെ മനോഹരമായി ഫ്രെയിം ചെയ്ത രീതിയെ ആരാധകരും ക്രിക്കറ്റ് താരങ്ങളും അഭിനന്ദിച്ചപ്പോൾ ശ്രദ്ധ നേടിയ ഒരു സംഭവം ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്‌റ ഗില്ലിന്റെ സെഞ്ച്വറി ആഘോഷിക്കാൻ വിസമ്മതിച്ചതാണ്.

വെറ്ററൻ ബാറ്റർ വൃദ്ധിമാൻ സാഹ നേരത്തെ പുറത്തായ ശേഷം, ലീഗിലെ തന്റെ കന്നി സെഞ്ച്വറി നേടിയ ഗിൽ തന്നിൽ പ്രതീക്ഷയർപ്പിച്ചവരുടെ വിശ്വാസം കാക്കുന്ന രീതിയിൽ ഉള്ള ഇന്നിംഗ്സ് തന്നെയാണ് കളിച്ചത്. 58 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 101 റൺസാണ് ഓപ്പണർ നേടിയത്.

എന്നിരുന്നാലും, ബാക്കിയുള്ള ബാറ്റിംഗ് യൂണിറ്റിൽ നിന്ന് കാര്യമായ സഹായം ഇല്ലാത്തതിനാലും ആരും ഉത്തരവാദിത്വം കാണിക്കാത്തതിനാലും തന്നെ നെഹ്റ വളരെ അസ്വസ്ഥൻ ആയിരുന്നു. അതിനാൽ തന്നെയാകണം ടൈറ്റൻസിന്റെ ഹെഡ് കോച്ച് നെഹ്‌റ ഗില്ലിന്റെ സെഞ്ചുറിയിൽ കൂടുതൽ ആവേശഭരിതനായില്ല. ഡഗൗട്ടിലെ മിക്കവാറും എല്ലാവരും എഴുന്നേറ്റ് നിന്ന് ഗില്ലിന്റെ നേട്ടത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടത്തെ അഭിനന്ദിച്ചപ്പോൾ, നെഹ്‌റ വികാരങ്ങൾ പ്രകടിപ്പിക്കാതെ മുഴുവൻ ഇരിക്കുക ആയിരുന്നു. നിമിഷങ്ങൾക്ക് ശേഷം, ഗിൽ ഒഴികെയുള്ളവരുടെ മോശം ബാറ്റിംഗുമായി ബന്ധപ്പെട്ട ചർച്ചകൾ നായകൻ ഹാർദിക്കുമായി നടത്തുന്നതും കാണാമായിരുന്നു.

ഗില്ലിനെ സംബന്ധിച്ച് 13 മത്സരങ്ങളിൽ നിന്ന് 576 റൺസുമായി തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നത്. ഇതിനുപുറമെ, നാല് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും 48.00 എന്ന മികച്ച ശരാശരിയിൽ അദ്ദേഹം ഓറഞ്ച് ക്യാപ് നേടാനുള്ള വാശിയിലാണ് കളിക്കുന്നത് .