പരിശീലനത്തിന് മുമ്പ് രോഹിത്തിനും കൂട്ടർക്കും ശക്തമായ താക്കീത് നൽകി ഗൗതം ഗംഭീർ, നിർദ്ദേശം തെറ്റിച്ചാൽ പണി ഉറപ്പ്

കലിപ്പൻ സ്വഭാവത്തിന് പേരുകേട്ട ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഓസ്‌ട്രേലിയയിൽ അവരുടെ മുൻ ബോർഡർ-ഗവാസ്‌കർ ട്രോഫി പര്യടനത്തിനിടെ ടീമിനുള്ളിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളോട് ശക്തമായ ഭാഷയിലാണ് പ്രതികരണം അറിയിച്ചത്. അന്ന് ഡ്രസിങ് റൂമിൽ നിന്ൻ വിവരങ്ങൾ പുറത്ത് പോകുന്നതിനെ എതിർത്ത ഗംഭീർ ചാമ്പ്യൻസ് ട്രോഫിയിൽ ഡ്രസ്സിംഗ് റൂം വാർത്തകളുടെ ചോർച്ച തടയാൻ രോഹിത് ശർമ്മയ്ക്കും മറ്റ് ടീമുകാർക്കും ഗൗതം ഗംഭീർ ശക്തമായ മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അച്ചടക്കം, ഐക്യം, മൊത്തത്തിലുള്ള ടീം അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പുതിയ 10 പോയിൻ്റ് നയം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ നയം ICC ചാമ്പ്യൻസ് ട്രോഫി 2025 മുതൽ നടപ്പിലാക്കും. ടീമിൽ നിന്നുള്ള ഒരു വിവരവും പുറത്ത് പോകരുതെന്ന് തന്നെയാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

റെവ്‌സ്‌പോർട്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ദുബായിലേക്ക് പോകുന്നതിന് മുമ്പ് ടീം ഇന്ത്യ മുംബൈയിലെ ഒരു ഹോട്ടലിൽ ഒത്തുകൂടി, അവിടെ ഡ്രസ്സിംഗ് റൂം ചർച്ചകൾ സ്വകാര്യമായി സൂക്ഷിക്കാൻ ഗൗതം ഗംഭീർ കളിക്കാരോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിൽ സംഭവിച്ച പ്രശ്നങ്ങളെ തുടർന്ന് ടീമിനുള്ളിൽ കർശനമായ രഹസ്യാത്മകത ആവശ്യമാണെന്ന് ഗൗതം ഗംഭീർ എടുത്തുപറഞ്ഞു.

“ദുബായിലേക്ക് വരുന്നതിന് മുമ്പ്, കളിക്കാർ മുംബൈയിലെ ഒരു ഹോട്ടലിൽ ഒത്തുകൂടി, ഡ്രസ്സിംഗ് റൂമിൽ നിന്ന് ഒരു കാര്യം പോലും എങ്ങനെ പുറത്തുപോകരുത് എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഗംഭീറിൻ്റെ ടീം സംഭാഷണം. ഓസ്‌ട്രേലിയയിലെ വിവാദത്തിന് ശേഷം,ഇങ്ങനെ ഒരു തെറ്റ് സംഭവിക്കാതിരിക്കാനുള്ള നിർദേശമാണ് ഗംഭീർ നൽകിയിരിക്കുന്നത്” ഗൗതം ഗംഭീറിനെക്കുറിച്ചുള്ള RevSportz റിപ്പോർട്ട് വായിക്കുക.

എന്തായാലും ദുബായിൽ എത്തിയ ഇന്ത്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.