'ഞാൻ റൺസ് വഴങ്ങും എന്ന് ഗൗതം ഭായ് പറഞ്ഞു, പക്ഷെ അദ്ദേഹത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു': ശിവം ദുബെ

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ 48 റൺസിനു വിജയിച്ചിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 168 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആതിഥേയർ 18.2 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. ബോളർമാരുടെ ഒന്നായ പരിശ്രമമാണ് ഓസീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യയ്ക്കായി വാഷിം​ഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനമാണ് സ്റ്റാർ ഓൾറൗണ്ടർ ശിവം ദുബെ കാഴ്ച വെച്ചത്. ഇപ്പോഴിതാ തന്റെ മികച്ച പ്രകടനത്തിന് പിന്നിൽ‌ ഇന്ത്യൻ കോച്ച് ​ഗൗതം ​ഗംഭീറിന്റെ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദുബെ.

ശിവം ദുബെ പറയുന്നത് ഇങ്ങനെ:

” ഗൗതി ഭായ് എന്നെ വളരെയധികം പിന്തുണച്ചു. ‘നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇവിടെയുണ്ട്. ‘ നീ റൺസ് വഴങ്ങും, പക്ഷേ നീ നീയായി തന്നെ ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, അദ്ദേഹം എന്നോട് പറഞ്ഞു. അന്നും അതായിരുന്നു പദ്ധതി. ഞാൻ അത് ചെയ്യാൻ‌ ശ്രമിച്ചു. മോണി മോർക്കലും ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ ബൗളിങ് കുറച്ചുകൂടി മികച്ചതാക്കിയ ചില ചെറിയ കാര്യങ്ങളുണ്ട്, മുമ്പൊന്നും അങ്ങനെ സംഭവിച്ചിരുന്നില്ല. ഇപ്പോള്‍ ഞാൻ ഒരുപാട് പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്”, ​ദുബെ പറഞ്ഞു.

Read more