ഗാംഗുലി-കോഹ്‌ലി; ഏറ്റവും ഈഗോയിസ്റ്റുകളായിട്ടുള്ള ലെജന്‍ഡ്‌സ്, ഈഗോയുടെ മൊത്തക്കച്ചവടക്കാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട രണ്ട് ലെജന്‍ഡ്‌സ്. ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലിയും കോഹ്ലിയും നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഒരു പക്ഷേ ഏറ്റവും ഈഗോയിസ്റ്റുകളായിട്ടുള്ള ലെജന്‍ഡ്‌സും ഇവര്‍ തന്നെയാകും..

ഒരു പൊസിഷനില്‍ ഇരുന്ന് ചെയ്യേണ്ടി വരുന്ന കാര്യങ്ങള്‍ ആ പൊസിഷനില്‍ നിന്നും മാറി നില്‍ക്കുമ്പോഴും കാലങ്ങള്‍ കഴിഞ്ഞാലും വീണ്ടും മനസ്സിലിട്ട് പെരുമാറുന്നത് എത്ര ന്യായികരിച്ചാലും പ്രൊഫഷണലുകള്‍ക്ക് യോജിച്ചതല്ല..

വളരെയധികം വീറും വാശിയും നിറഞ്ഞ മല്‍സരമാണെങ്കിലും മല്‍സര ശേഷം എതിരാളികള്‍ കൈ കൊടുത്ത് പിരിയുന്നതാണ് മാന്യത . അതല്ലാതെ പരസ്പരം രൂക്ഷമായി നോക്കിയും കൈ കൊടുക്കല്‍ ഒഴിവാക്കിയും ഒരേ രാജ്യത്തിന് വേണ്ടി പോരാടുന്ന / പോരാടിയ ലെജന്‍ഡ്‌സ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ വീക്ഷിക്കുന്ന ഒരു ടൂര്‍ണ്ണമെന്റില്‍ കാണിച്ച് കൂട്ടുന്ന കോപ്രായങ്ങള്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയ്ക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒന്നാണ്.

ഇതിനെ സപ്പോര്‍ട്ട് ചെയ്ത് BGM ഇട്ട് വീഡിയോ ഇറക്കുന്ന രണ്ട് കളിക്കാരുടെയും ആരാധകരോട് ഒന്നും പറയാന്‍ ഇല്ല..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍