ഗാംഗുലിക്ക് കിട്ടിയത് വമ്പൻ പണി, പൊലീസിനെ സമീപിച്ച് മുൻ നായകൻ

മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിൽ നിന്ന് ശനിയാഴ്ച അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. മൊബൈൽ നഷ്ടമായതിൽ പിന്നാലെ താക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിൽ മുൻ താരം പരാതി നൽകി.

തൻ്റെ ഫോണിൽ ഒരുപാട് വ്യക്തിഗത വിവരങ്ങൾ ഉണ്ടെന്നും അതൊക്കെ ദുരുപയോഗം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു. ചില ജോലികൾക്കായി പുറത്തുപോയെന്നും ആ സമയത്താണ് ഫോൺ നഷ്ടപെട്ടതെന്നും ഗാംഗുലി സംശയിക്കുന്നു. അദ്ദേഹത്തിൻ്റെ വസതിയിൽ പെയിൻ്റിംഗ് ജോലികൾ നടക്കുന്നുണ്ട്, അവിടെ ജോലി ചെയ്യുന്ന മേസൺമാരെ ഉടൻ ചോദ്യം ചെയ്യും.

എച്ച്‌ടി ബംഗ്ലായിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, രണ്ട് 5 ജി സിം കാർഡുകളുടെ പിന്തുണയുള്ള 1.6 ലക്ഷം രൂപയുടെ സ്മാർട്ട്‌ഫോണാണ് ഗാംഗുലി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒന്നിലധികം അക്കൗണ്ടുകളിലേക്കും സെൻസിറ്റീവ് ഡാറ്റയിലേക്കും മൊബൈൽ ആക്‌സസ് ഉള്ളതിനാൽ ഫോൺ നഷ്‌ടപ്പെടുന്നത് മുൻ ക്യാപ്റ്റന് വലിയ ആശങ്കയാണ്. തൻ്റെ ഫോൺ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനപ്പെട്ട ആളുകളുടെ വിവരങ്ങളുണ്ടെന്നും ഗാംഗുലി പ്രത്യേകം എടുത്തുപറഞ്ഞു. ഒരു കാരണവശാലും വിവരങ്ങൾ പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.