'അവന് അവസരം കൊടുക്കുന്നുമില്ല, ടീമില്‍ നിന്ന് ഒഴിവാക്കുന്നുമില്ല'; നൈറ്റ് റൈഡേഴ്സിനെ വിമര്‍ശിച്ച് ഗംഭീര്‍

ഐ.പി.എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഇന്ത്യന്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ നിലനിര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. കളിക്കാന്‍ അവസരം കൊടുക്കാതെ കുല്‍ദീപിനെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തിയതെന്ന് ഗംഭീര്‍ ചോദിക്കുന്നു.

“കുല്‍ദീപിനെ കെ.കെ.ആര്‍ നിലനിര്‍ത്തിയത് ആശ്ചര്യപ്പെടുത്തി. കാരണം അദ്ദേഹത്തിനു അവര്‍ കളിക്കാന്‍ വേണ്ടത്ര അവസരം നല്‍കുന്നില്ല. പ്ലെയിംഗ് ഇലവനില്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്ന ഒരു ഫ്രാഞ്ചൈസിയിലേക്കു കുല്‍ദീപ് മാറണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. കാരണം ഇന്ത്യന്‍ ടീമിനായി കളിക്കുകയും അതേസമയം, ഫ്രാഞ്ചൈസിയുടെ പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതു നിങ്ങളുടെ കരിയറിനു ദോഷം ചെയ്യും” ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Gautam Gambhir and Wasim Akram had a great influence on me in IPL says Kuldeep Yadav - आईपीएल में गौतम गंभीर और वसीम अकरम का मेरे उपर काफी प्रभाव पड़ा – कुलदीप

2019ലെ സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിന് കെകെആര്‍ അവസരം നല്‍കിയുള്ളൂ. 8.66 ഇക്കോണമി റേറ്റില്‍ വെറും നാലു വിക്കറ്റുകളാണ് താരത്തിനു നേടാനായത്. കഴിഞ്ഞ സീസണിലാവട്ടെ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിനെ കെ.കെ.ആര്‍ കളിപ്പിച്ചുള്ളൂ. നാലു മത്സരങ്ങളില്‍ ബോള്‍ ചെയ്ത താരത്തിനു ലഭിച്ചത് ഒരേയൊരു വിക്കറ്റും.

KKR

വരുണ്‍ ചക്രവര്‍ത്തിയാണ് കെ.കെ.ആറിന്റെ മുഖ്യ സ്പിന്നര്‍. അദ്ദേഹം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. സീസണില്‍ ഒരു കളിയില്‍ നിന്നും അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഒരേയൊരു ബോളറും ചക്രവര്‍ത്തിയായിരുന്നു. അതോടൊപ്പം വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നും ടീമിന്റെ ഭാഗമാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഗംഭീറിന്റെ വിമര്‍ശനം.