ഗംഭീറിന് പുതിയ ഉത്തരവാദിത്വം, ഇനി ഉറക്കമില്ലാത്ത രാത്രികൾ വരാനിരിക്കുന്നു

തങ്ങളുടെ ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് ആഗോള ഉപദേഷ്ടാവ് എന്ന നിലയിൽ മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീറിന്റെ റോൾ നീട്ടിയതായി ആർ‌പി‌എസ്‌ജി ഗ്രൂപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. നിലവിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഗംഭീർ പരിശീലിപ്പിക്കുന്നുണ്ട്.

ഇപ്പോൾ അതിനുപുറമെ, ഇപ്പോൾ ഗംഭീർ ദക്ഷിണാഫ്രിക്കയിലെ ആർ‌പി‌എസ്‌ജി ഗ്രൂപ്പിന്റെ ടി20 ടീമായ ഡർബന്റെ സൂപ്പർ ജയന്റ്‌സിന്റെ ഉപദേശകനായിരിക്കും. 2007ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിലും 2011ൽ 50 ഓവർ ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. രണ്ട് ടൂർണമെന്റുകളുടെയും ഫൈനലിൽ ഇടംകയ്യൻ ഗംഭീർ വലിയ പങ്കുവഹിച്ചിരുന്നു.

” എന്നെ ഏൽപ്പിച്ച ജോലി ഞാൻ ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കും. ടീമിനെ വലിയ ഒരു ബ്രാൻഡ് ആക്കുക എന്നതാണ് ലക്‌ഷ്യം. സൂപ്പർ ജയന്റ്സിന്റെ ഗ്ലോബൽ മെന്റർ എന്ന നിലയിൽ ഞാൻ ചില അധിക ഉത്തരവാദിത്തങ്ങൾക്കായി കാത്തിരിക്കുന്നു. വിജയിക്കാനുള്ള എന്റെ തീവ്രതയ്ക്കും ആവേശത്തിനും അന്താരാഷ്ട്ര ചിറകുകൾ ലഭിച്ചു.

“സൂപ്പർ ജയന്റ്സ് കുടുംബം ഒരു ആഗോള മുദ്ര പതിപ്പിക്കുന്നത് അഭിമാനകരമായ നിമിഷമായിരിക്കും. എന്നിൽ ആ വിശ്വാസം പ്രകടിപ്പിച്ചതിന് സൂപ്പർ ജയന്റ്സ് കുടുംബത്തിന് ഞാൻ നന്ദി പറയുന്നു. ഉറക്കമില്ലാത്ത രാത്രികൾക്കുള്ള സമയമാണിതെന്ന് ഊഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.