ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 4 വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മൂന്നു ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.
തുടക്കത്തിൽ ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ, രോഹിത് ശർമ്മ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അതിലൂടെ ഇംഗ്ലണ്ടിന്റെ പദ്ധതികൾ ഇന്ത്യയെ ആഞ്ഞടിച്ചു. എന്നാൽ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും കൂടെ നിലയുറപ്പിച്ച് പതിയെ റൺസ് പടുത്തുയർത്തി.
ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്തു. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രേയസ് അയ്യർ 36 പന്തിൽ നിന്ന് 2 സിക്സറുകളും 9 ഫോറും അടക്കം 59 റൺസാണ് സംഭാവന ചെയ്യ്തത്. തന്റെ പ്രകടനത്തിന്റെ ഫുൾ ക്രെഡിറ്റ് നൽകേണ്ടതിന്റെ കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യർ.
ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:
” കുറച്ച് കാലമായി കളിയിൽ മികവ് നഷ്ടപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയത് ഗുണമുണ്ടായി. ഫിറ്റ്നസും സാങ്കേതികതയും വർധിപ്പിക്കാനായി’ ശ്രേയസ് അയ്യർ പറഞ്ഞു.