സ്പിന്നര്‍മാര്‍ക്കെതിരെ വന്യമായ ഷോട്ടുകള്‍ കളിക്കാന്‍ മാത്രം അറിയുന്നവന്‍ എന്ന ആരോപണത്തിന്റെ ഭാരത്തില്‍നിന്ന് ഈ നിലയിലേയ്ക്ക്, അസാധാരണമായ വളര്‍ച്ച!

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ ഷോമാന്‍-ഹാര്‍ദിക് പാണ്ഡ്യ! മൊഹാലിയിലെ സ്‌ക്വയര്‍ ബൗണ്ടറികള്‍ക്ക് നീളം കൂടുതലാണ്. പക്ഷേ ഹാര്‍ദ്ദിക് അവയെ അനായാസം ക്ലിയര്‍ ചെയ്തു. പാറ്റ് കമ്മിന്‍സ് എന്ന ലോകോത്തര ബോളര്‍ക്കെതിരെ നെറ്റ്‌സില്‍ കളിക്കുന്ന ലാഘവത്തിലാണ് ബാറ്റ് വീശിയത്.

അവസാന മൂന്ന് പന്തുകളില്‍ മൂന്ന് സിക്‌സര്‍. ഏഷ്യാകപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ മിസ് ചെയ്തത് ഈ മൊമെന്റമാണ്. ഇതാണ് ടി20 ലോകകപ്പില്‍ വേണ്ടതും. അക്‌സര്‍,ഹര്‍ഷല്‍ എന്നിവരുടെ വരവ് ഹാര്‍ദിക് എന്ന ബാറ്ററെ സ്വതന്ത്രനാക്കിയെന്ന് തോന്നുന്നു.

ഓഫ്സ്റ്റംമ്പിന് പുറത്ത് പതിക്കുന്ന ഫുള്‍ലെങ്ത്ത് ബോളിനെ തേഡ്മാന്‍ ബൗണ്ടറിയിലേയ്ക്ക് പറഞ്ഞയക്കാനും ഹാര്‍ദിക്കിന് കഴിയുന്നു. ടച്ച് ഷോട്ടുകളും പവര്‍ ഹിറ്റുകളും ഒരുപോലെ വഴങ്ങുന്ന കംപ്ലീറ്റ് പാക്കേജായി അയാള്‍ മാറിയിരിക്കുന്നു.

സ്പിന്നര്‍മാര്‍ക്കെതിരെ വന്യമായ ഷോട്ടുകള്‍ കളിക്കാന്‍ മാത്രം അറിയുന്നവന്‍ എന്ന ആരോപണത്തിന്റെ ഭാരത്തില്‍നിന്ന് ഈ നിലയിലേയ്ക്ക് ! അസാധാരണമായ വളര്‍ച്ച!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍