INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുകയെന്ന ലക്ഷ്യത്തിലാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ഇതേകുറിച്ച് താരങ്ങള്‍ തന്നെ മുന്‍പ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയെന്നത് കോഹ്‌ലിക്കും രോഹിതിനും വളരെ ബുദ്ധിമുട്ടേറിയ ടാസ്‌കായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ടി20യും ടെസ്റ്റും വച്ചു നോക്കുമ്പോള്‍ ഏകദിന മത്സരങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നതെന്ന് അദ്ദേഹം പറയുന്നു

“ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് രോഹിതിനും കോഹ്ലിക്കും വലിയ ബുദ്ധിമുട്ടാവും. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം നടക്കുന്ന ഐപിഎലില്‍ കളിച്ച് ഫിറ്റ്‌നസ് ലെവലുകള്‍ നിലനിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് താന്‍ കരുതുന്നു. കൂടാതെ അവര്‍ സാധാരണയായി ബംഗ്ലാദേശ്, സിംബാബ്‌വെ പോലുള്ള ചെറിയ ടീമുകള്‍ക്കെതിരെ കളിക്കാറില്ല, കാരണം അത് അവര്‍ക്ക് അത്ര പ്രചോദനകരമല്ല.

മുന്നോട്ട് പോകാന്‍ കോഹ്‌ലിക്കും രോഹിതിനും മുന്നില്‍ ഒരു വലിയ വെല്ലുവിളിയാണ് വേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ യുവതാരങ്ങള്‍ക്ക് വേണ്ടി ആ ഫോര്‍മാറ്റില്‍ നിന്നും വഴിമാറികൊടുക്കുകയായിരുന്നു കോഹ്ലിയും രോഹിതും. ടി20 മതിയാക്കിയതിന് പിന്നാലെ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു താരങ്ങള്‍

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ