IPL 2025: അവനിപ്പോള്‍ ഏതോ ലോകത്താണ്, കളിക്കാനൊന്നും തീരെ താല്‍പര്യമില്ല, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി മാറി, രോഹിതിനെ കുറിച്ച്‌ വെളിപ്പെടുത്തി മുന്‍ താരം

രോഹിത് ശര്‍മ്മയ്ക്ക് തന്റെ കളിയില്‍ താല്‍പര്യം കുറയുന്നതായി തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ പേസര്‍ അതുല്‍ വാസന്‍. ഐപിഎല്‍ ഈ സീസണില്‍ വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് ഇംപാക്ടുളള പ്രകടനങ്ങള്‍ കാഴ്ചവച്ചത്. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍ എത്തിയെങ്കിലും രോഹിതില്‍ പഴയ പോലെ ആവേശമുളളതായി തോന്നുന്നില്ലെന്ന്‌ അതുല്‍ വാസന്‍ പറഞ്ഞു. 13 മത്സരങ്ങളില്‍ നിന്ന് 329 റണ്‍സാണ് 38കാരനായ രോഹിത് ഈ സീസണില്‍ നേടിയത്.

27.41 ആണ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് 147.5ഉം. മൂന്ന് അര്‍ധസെഞ്ച്വറികളാണ് താരം നേടിയത്. “രോഹിത് ശര്‍മ്മയ്ക്ക് കളിയില്‍ താല്‍പര്യമില്ലെന്ന് തോന്നുന്നു. പഴയതുപോലെ ഒരു ആവേശം അദ്ദേഹത്തില്‍ കാണുന്നില്ല. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയത് മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് വരെ അവന്‍ എല്ലാം നേടിയിട്ടുണ്ട്. അതിനാല്‍, എല്ലാ ദിവസവും ക്രിക്കറ്റിന്റെ ഈ തലത്തില്‍ കളിക്കാന്‍ സ്വയം പ്രചോദിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്”.

“ഒരു കളിക്കാരന് ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള ലക്ഷ്യം ഉണ്ടായിരിക്കണം; അത് ദീര്‍ഘായുസ്സും പൈതൃകവുമാകാം. ഒരു കളിക്കാരനും താന്‍/അവള്‍ കെട്ടിപ്പടുത്ത പ്രശസ്തിയില്‍ വിട്ടുവീഴ്ച ചെയ്യാനും ആരാധകരില്‍ മോശം ഓര്‍മ്മകള്‍ അവശേഷിപ്പിക്കാനും ആഗ്രഹിക്കുന്നില്ല, ഇത് അവരെ പ്രചോദിപ്പിക്കേണ്ട ഒന്നാണ്”, അതുല്‍ വാസന്‍ വ്യക്തമാക്കി.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം