ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തരുതെന്ന് ആവശ്യവുമായി മുൻ ഇന്ത്യൻ താരം, താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കരുത്

ഹാർദിക്കിനെ നായകനാക്കിയ ഗുജറാത്ത് തീരുമാനം വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ടീമിനെ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമാക്കി മാറ്റാൻ താരത്തിന് സാധിച്ചു. കുറെ നാളുകളായി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യം അല്ലാതിരുന്ന താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. അതിനിടയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് മുൻ താരം പാർഥിവ് പട്ടേൽ.

“ഐപിഎല്ലിന്റെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്തതിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുക്കരുത്. രഞ്ജി ട്രോഫിയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാനും ഹാർദിക്ക് ശ്രമിക്കണം.”

“ഫുള്‍ ഫിറ്റ്‌നസുള്ള ഒരാളെയാണ് ടി20 ലോകകപ്പില്‍ നിങ്ങള്‍ ടീമിലെടുക്കേണ്ടത്. രണ്ടു കളിയില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്ത ഒരാളെ ടീമിലുള്‍പ്പെടുത്താനാവില്ല. നിങ്ങള്‍ ലോകകപ്പിനെത്തിയ ശേഷം അവിടെ വച്ച് ഹാര്‍ദിക്കിനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? അതു ഇന്ത്യയുടെ നഷ്ടമായിരിക്കും. നിങ്ങള്‍ കുറച്ച് ചതുര്‍ദിന മല്‍സരങ്ങളില്‍ കളിക്കണം, അതിനു ശേഷം മാത്രമേ ഫിറ്റ്‌നസ് വിലയിരുത്താന്‍ സാദിക്കും.”

“ഈ സീസണിലെ ഐപില്ലിന്റെ തുടക്കത്തിലെ പല മല്‍സരങ്ങളിലും ഇന്നിങ്‌സിന്റെ വിവിധ ഘട്ടങ്ങളില്‍ 140 കിമി വേഗതയില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ല കാര്യമായിരുന്നു. പക്ഷെ പരിക്കേറ്റ് തിരിച്ചുവന്നതിന് ശേഷം പിന്നീട് ബൗൾ ചെയ്തിട്ടില്ല താരം. ഇത് ആശങ്കപ്പെടുത്തുന്നുണ്ട്. ”

എന്തായാലും ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ വരാനിരിക്കെ പരമ്പരകളിൽ പ്രകടനം നോക്കിയായിരിക്കും ടീം സെലക്ഷൻ നടക്കുക എന്നുറപ്പാണ്.