ആർസിബി കിരീടം നേടാനോ, ആ താരത്തെ ട്രേഡിങിലൂടെ സ്വന്തമാക്കുക; ഉപദേശവുമായി എബി ഡിവില്ലിയേഴ്‌സ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ റാഷിദ് ഖാൻ കളിക്കുന്നത് കാണാൻ ആഗ്രഹമെന്ന് എബി ഡിവില്ലിയേഴ്‌സ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ റഷീദ് വരാൻ യാതൊരു സാധ്യതയും ഇല്ലെന്നും മുൻ താരം പറഞ്ഞു.

റാഷിദിനെ 2022 ൽ ജിടി അവർ അവരുടെ ഉൾപ്പെടുത്തി. അവരുടെ പ്രധാന ബൗളർ ആണ് ഇപ്പോഴും റഷീദ്. ആദ്യ സീസണിൽ ടൈറ്റൻസ് ഫൈനലിൽ എത്തി കന്നി സീസണിൽ കിരീടം നേടിയിരുന്നു. അടുത്ത സീസണിൽ ആകട്ടെ ടീം ഫൈനലിൽ എത്തുകയും ചെയ്തു. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട് ഡിവില്ലേഴ്‌സ് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ് ;

“റാഷിദ് ഖാനെപ്പോലൊരു സ്പിന്നറെയാണ് ആർസിബിക്ക് ആവശ്യം. ഭാവിയിൽ അവർ അവനെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ട്രേഡ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തെ ടീമിൽ ഉൾപെടുത്താൻ യാതൊരു സാധ്യതയും ഇല്ല. ജിടിയിൽ അദ്ദേഹം ഏറെ സന്തോഷവാനാണ്, എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ആർസിബിക്ക് ഈ നീക്കം നടത്താനാകും.” ഡിവില്ലേഴ്‌സ് പറഞ്ഞു. റാഷിദുള്ള ടീം പൊതുവെ ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവൻ ഒരു ചാമ്പ്യൻ സ്പിന്നറാണ്, ”എബി ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

സീസണിൽ മികച്ച ലേലമാണ് ടീം നടത്തിയത് എങ്കിലും ഈ വർഷവും ടീം കിരീടം നേടാൻ സാധ്യത ഇല്ലെന്നും മുൻ ആർസിബി താരം പറഞ്ഞു.