പണി ചോദിച്ച് മേടിച്ച കാർത്തിക്ക്, ഇതാണ് ലെവൽ 1 പ്രകാരമുള്ള ശിക്ഷ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക മത്സരത്തിൽ രാജസ്ഥാനെ നേരിടാനിരിക്കുന്ന ബാംഗ്ലൂരിന് വലിയ പണി. സൂപ്പർ താരം ദിനേശ് കാർത്തിക്ക് ഐ.പി.എൽ നിയമങ്ങൾ തെറ്റിച്ചു എന്ന പുറത്തു വരുന്ന വാർത്ത. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്.

ലെവൽ 1 പ്രകാരമുള്ള കുറ്റമാണ് താരം ചെയ്തിരിക്കുന്നത്. ഈ സീസണിൽ ഒരുപാട് താരങ്ങൾ സമാനമായ കുറ്റം ചെയ്തു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. “ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.3 പ്രകാരം ലെവൽ 1 കുറ്റം കാർത്തിക് സമ്മതിക്കുകയും തെറ്റ് അംഗീകരിക്കുകയും ചെയ്തു,” റിലീസിൽ പറഞ്ഞു.

പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധ്യസ്ഥവുമാണെന്ന് ഐപിഎൽ പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ തന്നെ ശിക്ഷ ശാസനയിൽ ഒതുങ്ങാനാണ് സാധ്യത.

തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞ ഹേറ്റേഴ്സിന്റെ മുന്നിൽ ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിയിട്ടേ ഉള്ളു എന്ന് പറയുന്ന ഇന്നിങ്‌സുകളാണ് താരം കളിക്കുന്നത്. 15 ഇന്നിങ്‌സുകളില്‍ അഞ്ചിലും നോട്ടൗട്ടായി നിന്ന കാര്‍ത്തിക് 324 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്ന താരം മികച്ച സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്.

എന്തായാലും ഈ സീസണിലെ മികച്ച പ്രകടനത്തിന് വലിയ അംഗീകാരമാണ് താരത്തിന് കിട്ടുന്നത്. ഇപ്പോഴിതാ ഏറ്റവും വലിയ സന്തോഷം ഇപ്പോഴാണ് ഉണ്ടായിരിക്കുന്നത്. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിൽ സ്ഥാനം നൽകിയാണ് ബിസിസിഐ കാർത്തിക്കിന്റെ ആദരിച്ചത്. അതായത് ഒരിക്കലും ഇന്ത്യൻ ടീമിൽ ഇനി സ്ഥാനം കിട്ടില്ല എന്നുപറഞ്ഞ താരത്തിനാണ് ഈ അംഗീകാരം ലഭിച്ചതെന്ന് പറയാം.