ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന് മുന്‍ നായകന് ഷൊയ്ബ് മാലിക് പ്രതിസന്ധിയില്‍. ഖുല്‍ന റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന സംശയം ചൂണ്ടിക്കാട്ടി ഫോര്‍ച്യൂണ്‍ ബാരിഷാല്‍ ഷോയിബ് മാലിക്കുമായുള്ള ബിപിഎല്‍ കരാര്‍ അവസാനിപ്പിച്ചു.
ഖുല്‍ന ടൈഗേഴ്സിനെതിരായ മത്സരത്തില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞതിന് ഷൊയിബ് മാലിക് നിരീക്ഷണത്തിന് വിധേയനായി. ഫോര്‍ച്യൂണ്‍ ബാരിഷാല്‍ മാലിക്കിന്റെ കരാര്‍ അവസാനിപ്പിച്ചതായി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഒരു പത്രപ്രവര്ത്തകന് സ്ഥിരീകരിച്ചു.
ഫിക്സിംഗ് നടന്നെന്ന സംശയത്തെത്തുടര്‍ന്ന് ഫോര്‍ച്യൂണ്‍ ബാരിസല്‍ ഷോയിബ് മാലിക്കിന്റെ കരാര്‍ അവസാനിപ്പിച്ചു. അടുത്തിടെ നടന്ന ഒരു മത്സരത്തിനിടെ സ്പിന്നറായ മാലിക് ഒരോവറില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞു. ഫോര്‍ച്യൂണ്‍ ബാരിഷലിന്റെ ടീം ഉടമ മിസാനുര്‍ റഹ്മാന് വാര്‍ത്ത സ്ഥിരീകരിച്ചു- പത്രപ്രവര്ത്തകന് എക്സില്‍ കുറിച്ചു.
ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിൽ, ടി20യിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാലിക് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. എന്നിരുന്നാലും മത്സരത്തിൽ തുടരെ തുടരെ മൂന്ന് നോ ബോളുകൾ എറിഞ്ഞ് മാലിക് ദുരന്ത നായകൻ കൂടിയായി. ആ ഓവറിൽ 18 റൺസാണ് താരം വഴങ്ങിയത്.
Read more
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവ് കൂടിയായ മാലിക് കഴിഞ്ഞ ദിവസം പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. സാനിയയുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് മാലിക് മൂന്നാമതും വിവാഹം കഴിച്ചത്.