വിരലിലെ ശസ്ത്രക്രിയ: സഞ്ജുവിന് ഐപിഎല്‍ നഷ്ടമാകുമോ?, നിര്‍ണായ വിവരം പുറത്ത്

രാജസ്ഥാന്‍ റോയല്‍സിനും മലയാളി ആരാധകര്‍ക്കും ആശ്വാസ വാര്‍ത്ത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണ്‍ ആരംഭിക്കും മുമ്പ് സഞ്ജു സാംസണ്‍ സുഖം പ്രാപിക്കും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കറ്റ സഞ്ജുവിന്റെ വലതു കൈവിരലിന് ഇന്നലെ (ഫെബ്രുവരി 11) ശസ്ത്രക്രിയ നടത്തി. എന്നിരുന്നാലും, വീണ്ടെടുക്കല്‍ സമയം വെളിപ്പെടുത്തിയിട്ടില്ല.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുമ്പോഴേക്കും സഞ്ജു ആരോഗ്യവാനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 18-ാം പതിപ്പിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് 21 ന് ഉദ്ഘാടന മത്സരം നടക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തെ സ്ഥിരീകരിച്ചിരുന്നു.

സഞ്ജു സുഖം പ്രാപിക്കാന്‍ ഒരു മാസത്തില്‍ കൂടുതല്‍ സമയമെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഐപിഎല്‍ 2025 ന് ഇനിയും 37 ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സീസണിലെ ഓപ്പണിംഗ് ഗെയിം കളിക്കും.

Read more

പരിക്ക് മൂലം സഞ്ജുവിന് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാനായില്ല. പക്ഷേ, ഭാഗ്യവശാല്‍ ഐപിഎലിന് താരം പൂര്‍ണ്ണമായും യോഗ്യനായിരിക്കും.