കർഷകർ വന്ന് ഹാർദിക്കിന്റെ കള പറിച്ചു, താരത്തിന് ട്രോളോട് ട്രോൾ

ജൂൺ 26 ഞായറാഴ്ച അയർലൻഡിനെതിരായ ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യക്ക് ഒരു ഫിഫ്റ്റി- ഫിഫ്റ്റി മത്സരം ആയിരുന്നു എന്നുപറയാം. ടി20യിൽ ഒരു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹം മാറിയെങ്കിലും, പാണ്ഡ്യയും തന്റെ രണ്ടോവറിൽ 26 റൺസ് വിട്ടുകൊടുത്തു.

28-കാരൻ അവേഷ് ഖാൻ, ഉംറാൻ മാലിക് എന്നിവരേക്കാൾ മുമ്പ് രണ്ടാം ഓവറിൽ തന്നെ നായകൻ പന്തുമായി എത്തി, പന്ത്രണ്ട് ഓവർ ഉള്ള മത്സരത്തിൽ ഇത്രയും ബൗളറുമാർ ഉള്ളപ്പോൾ നായകൻ എന്തിനാണ് ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് എല്ലാവരും സംശയിച്ചു. വിചാരിച്ച പോലെ തന്നെ അയർലൻഡ് ബാറ്റ്സ്മാൻമാർ താരത്തിന്റെ ഓവറിൽ 14 റൺസാണ് അടിച്ചുകൂട്ടിയത്.

ഐ‌പി‌എൽ 2022 സീസൺ അവസാനിച്ചതിന് ശേഷം പാണ്ഡ്യ ഇന്ത്യക്ക് വേണ്ടി എട്ട് ഓവർ ബൗൾ ചെയ്തിട്ടുണ്ട്. ഇതിനോടകം 87 റൺസ് വിട്ടുകൊടുത്ത് ഒരു ഒറ്റ വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. എന്തായാലും ഒരു ഓൾ റൗണ്ടർ സംബന്ധിച്ച് അത്ര നല്ല റെക്കോർഡായി തോന്നുന്നില്ല ഇത്.

ഐപിഎൽ 2022 സീസണിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫോമിനെക്കുറിച്ചും അത് കുറഞ്ഞ രീതിയെക്കുറിച്ചും ട്വിറ്ററിലെ ആരാധകർ ആശങ്കാകുലരാണ്. അരങ്ങേറ്റക്കാരനായ ഉംറാൻ മാലിക്കിന് ഒരു ഓവർ മാത്രം നൽകി ചിലർ ‘സ്വാർത്ഥനാ’യെന്നും അദ്ദേഹത്തെ ട്രോളി.

നെഹ്റയുടെ ഉപദേശം ഉണ്ടെങ്കിൽ മാത്രമേ ഹാർദിക്ക് നന്നായി ബോൾ ചെയ്യു എന്നാണ് ഒരുപാട് ആളുകൾ പറഞ്ഞ അഭിപ്രായം.

ചില പ്രതികരണങ്ങൾ ഇതാ: