'ടീം ബസില്‍ കയറ്റിയില്ല, ഹോട്ടലിലേക്ക് നടന്നുവരാന്‍ പറഞ്ഞു'; ജഡേജയ്ക്ക് നല്‍കിയ ശിക്ഷ

അന്തരിച്ച് ഷെയ്ന്‍ വോണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരിക്കെ നടന്ന സംഭവം ഓര്‍ത്തെടുത്ത് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. അന്ന് പരിശീലനത്തിന് ഇറങ്ങുമ്പോള്‍ ടീം ബസിലെത്താന്‍ എപ്പോഴും വൈകുമായിരുന്ന രവീന്ദ്ര ജഡേജയ്ക്കും യൂസഫ് പത്താനും വോണ്‍ നല്‍കിയ ശിക്ഷയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്രാന്‍. അന്ന് കമ്രാനും രാജസ്ഥാന്‍ ടീമംഗമായിരുന്നു.

‘പത്താനും ജഡേജയും സ്ഥിരമായി ടീം ബസില്‍ എത്താന്‍ വൈകും. ആ സമയം വോണ്‍ ഒന്നും പറയില്ല. എന്നാല്‍ പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്ക് തിരികെ പോവാന്‍ തുടങ്ങുന്ന സമയം ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ വോണ്‍ ആവശ്യപ്പെടും.’

‘എന്നിട്ട് ജഡേജയോടും പഠാനോടും ബസ്സില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് നടന്നുവരാന്‍ പറയും. ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് രണ്ട് കിലോമീറ്ററെങ്കിലും ദൂരമുണ്ടാകും.’ വോണിന് ആദരമര്‍പ്പിച്ചുള്ള ഡോക്യുമെന്ററിയില്‍ കമ്രാന്‍ പറഞ്ഞു.

Read more

ഐപിഎല്ലില്‍ ആദ്യമായി കിരീടമുയര്‍ത്തിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണാണ്. അന്ന് ഉദ്ഘാടന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു വോണ്‍.