സിക്‌സടിയില്‍ ധോണിയെ മറികടന്ന് മോര്‍ഗന്‍; പട്ടികയില്‍ മുന്നില്‍

ക്യാപ്റ്റന്‍മാരുടെ സിക്‌സ് നേട്ടത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയെ മറികടന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ധോണിയുടെ 211 സിക്‌സറുകളെന്ന റെക്കോഡാണ് മോര്‍ഗന് മുന്നില്‍ പഴങ്കഥയായത്. ഇന്നലെ അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് മോര്‍ഗന്‍ സ്വന്തം പേരിലാക്കിയത്.

332 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചാണ് ധോണി 211 സിക്സറുകള്‍ പറത്തിയത്. എന്നാല്‍ ധോണിയേക്കാള്‍ പകുതിയില്‍ കുറച്ച് മല്‍സരങ്ങളി നിന്നാണ് മോര്‍ഗന്റെ നേട്ടം. വെറും 163 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം ധോണിയെ മറികടന്നത്. അയര്‍ലന്‍ഡിനെതിരേ നാലു സിക്സറുകള്‍ പായിച്ചതോടെ മോര്‍ഗന്റെ സിക്സര്‍ എണ്ണം 215 ആയി ഉയര്‍ന്നു.

ENG vs IRE: Eoin Morgan surpasses MS Dhoni in hitting most sixes ...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്സറുകളടിച്ച മൂന്നാമത്തെ ക്യാപ്റ്റന്‍ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിംഗാണ്. 324 മത്സരങ്ങളില്‍ നിന്ന് 171 സിക്സറുകള്‍ പോണ്ടിംഗിന്റെ പേരിലുണ്ട്. ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കല്ലമാണ് തൊട്ടുപിന്നിലുള്ളത്. 121 മത്സരങ്ങളില്‍ നിന്ന് 170 സിക്‌സ്.

Chris Gayle equals Shahid Afridi

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം എന്ന റെക്കോര്‍ഡ് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 534 തവണയാണ് ഗെയ്ന്‍ പന്ത് നിലംതൊടാതെ പുറത്തേയ്ക്ക് പായിച്ചത്. അഫ്രീദിയാണ് 476 സിക്‌സുമായി പട്ടികയില്‍ രണ്ടാമത്. മൂന്നാമത് ഇന്ത്യന്‍ വൈസ്‌ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. 370 ഇന്നിംഗ്‌സുകളില്‍ നിന്ന് 423 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്.