'അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ഇന്ത്യയ്ക്ക് നല്‍കുന്നു, അവന്‍ കളിക്കാനില്ലാത്തത് ഇംഗ്ലണ്ടിന്റെ ഭാഗ്യം'; തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് താരം

ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല എന്നത് ഇംഗ്ലീഷ് നിരയുടെ ഭാഗ്യമാണെന്ന് മൂന്‍ താരം മാര്‍ക്ക് ബുച്ചര്‍. ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നുണ്ടെന്ന് ബുച്ചര്‍ അഭിപ്രായപ്പെട്ടു.

“ജഡേജയുടെ അഭാവം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്ത്യക്കൊപ്പം ലോകോത്തര ബോളര്‍മാരുണ്ട്. എന്നാല്‍ ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നു.”

India vs Australia: Ravindra Jadeja ruled out of Test series with fractured thumbv - Sports News

“ഇന്ത്യന്‍ സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യന്‍ ബോളര്‍മാരുടെ വീഡിയോകള്‍ കണ്ട് നന്നായി ഹോംവര്‍ക്ക് ചെയ്യുക. ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല പരമ്പരയുടെ ജയം തീരുമാനിക്കപ്പെടുക. അശ്വിനെതിരേ മാത്രമാകില്ല ഇംഗ്ലണ്ട് താരങ്ങള്‍ തയ്യാറായിരിക്കുക. അതേ പോലെ തന്നെയാവും ഇന്ത്യയും” ബുച്ചര്‍ പറഞ്ഞു.

Lack of participation from black players is structural issue: Mark Butcher | Cricket News - Times of India

ഫെബ്രുവരി 5നാണ് പരമ്പര ആരംഭിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും വേദിയാകുന്നത് ചെന്നൈയാണ്. ബാക്കി രണ്ട് മത്സരങ്ങള്‍ അഹമ്മദാബാദിലാണ് നടക്കുക. 2016ലാണ് ഇതിനുമുമ്പ് ചെന്നൈയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്. അന്ന് ഇന്നിംഗ്സിനും 75 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.