ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന് കിട്ടിയത് കനത്ത പ്രഹരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ വൈകിയ ഇംഗ്ലണ്ടിന്റെ എട്ട് പോയിന്റുകള്‍ ഐസിസി വെട്ടിക്കുറച്ചു.

ബ്രിസ്‌ബെയ്‌നിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് ഓവറുകള്‍ വൈകി പൂര്‍ത്തിയാക്കിയെന്നാണ് കണക്കുകൂട്ടിയിരുന്നത്. മുഴുവന്‍ മാച്ച് ഫീയും അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളും വെട്ടിക്കുറയ്ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പുഃനപരിശോധനയില്‍ ഇംഗ്ലണ്ട് എട്ട് ഓവറുകള്‍ വൈകി പൂര്‍ത്തിയാക്കിയെന്ന് വ്യക്തമായി. തുടര്‍ന്നാണ് കൂടുതല്‍ പോയിന്റുകള്‍ വെട്ടിക്കുറച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പത്ത് ശതമാനം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയ ശരാശരി.