എന്റെ മുൻപിൽ ഇംഗ്ലണ്ടിന്റെ പദ്ധതികൾ പരാജയപെട്ടു: നിർണായക സംഭാവനയിൽ പ്രതികരിച്ച് രവി ബിഷ്‌ണോയി

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. മത്സരം വിജയിച്ചതിനെ തുടർന്നു സ്പിന്നർ രവി ബിഷ്‌ണോയി സംസാരിച്ചു.

രവി ബിഷ്‌ണോയി പറയുന്നത് ഇങ്ങനെ:

” തിലക് വർമയ്ക്ക് പിന്തുണ നൽകുകയും അനാവശ്യ ഷോട്ടുകൾ കളിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു എന്റെ ഉത്തരവാദിത്തം. എന്നാൽ ഇന്ന് ഞാൻ ഇൻസ്റ്റാ​ഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ബാറ്റർമാർക്ക് മാത്രം എല്ലാം ആസ്വദിക്കാൻ കഴിയുന്നു. സ്ലിപ്പിൽ ഫിൽഡറെ നിയോ​ഗിച്ചപ്പോൾ ഒരു ലെ​ഗ് സ്പിന്നിൽ തന്നെ പുറത്താക്കാനാണ് ഇം​ഗ്ലണ്ട് ടീം പദ്ധതിയിട്ടത്. എന്നാൽ ഞാൻ കവറിന് മുകളിൽ ഉയർത്തി അടിക്കാനാണ് ശ്രമം നടത്തിയത്. ഭാ​ഗ്യവശാൽ നാല് റൺസ് നേടാൻ എനിക്ക് കഴിഞ്ഞു”

രവി ബിഷ്‌ണോയി തുടർന്നു:

” തിലക് വർമ തന്റെ കരിയറിലെ മികച്ച ഇന്നിം​ഗ്സുകളിലൊന്നാണ് കളിച്ചത്. ഒരിക്കലും എളുപ്പമായിരുന്നില്ല ചെന്നൈയിലെ പിച്ചിലെ ബാറ്റിങ്. വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുന്നു. ഇം​ഗ്ലണ്ട് നിരയിൽ മികച്ച ബൗളർമാരുണ്ട്. എന്നാൽ തിലക് രണ്ട്, മൂന്ന് മാസമായി നന്നായി ബാറ്റ് ചെയ്യുന്നു”

” ദക്ഷിണാഫ്രിക്കയിൽ തിലക് രണ്ട് സെഞ്ച്വറികൾ നേടി. ആഭ്യന്തര ക്രിക്കറ്റിലും തിലകിന്റെ പ്രകടനം മികച്ചതാണ്. ഇന്ത്യൻ ടീമിൽ നന്നായി കളിക്കാൻ തിലകിന് കഴിയുമെന്ന് ഡ്രെസ്സിങ് റൂമിൽ എല്ലാവർക്കും അറിയാമായിരുന്നു. തിലക് നന്നായി കളിക്കുകയും ചെയ്തു” രവി ബിഷ്‌ണോയി പറഞ്ഞു.

Read more