ഇന്ത്യ ശത്രു അല്ലെങ്കിൽ നീ അങ്ങോട്ട് പോവുക, കനേരിയക്ക് എതിരെ സൈബറാക്രമണം

പാകിസ്ഥാൻ ക്രിക്കറ്റ് ലോകം മാത്രമല്ല ലോകത്തിൽ ഉള്ള പല ക്രിക്കറ്റ് പ്രേമികളും ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു കഴിഞ്ഞ ദിവസം മുൻ പാകിസ്ഥാൻ ഡാനിഷ് കനേരിയ സഹ താരമായിരുന്ന ഷാഹിദ് അഫ്രിദിക്ക് എതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ. താൻ ഹിന്ദു മതത്തിൽ പെട്ട ആളായതിനാൽ ടീമിൽ കളിപ്പിക്കാൻ അഫ്രിദി ഇഷ്ടപ്പെട്ടില്ല എന്നും തന്നെ ഒറ്റപെടുത്തിയിരുന്നു എന്നും ആരോപണങ്ങളാണ് കനേരിയ ഉന്നയിച്ചത്. ആരോപണങ്ങൾ.

പിന്നാലെ അഫ്രിദി തിരിച്ചടിച്ചിരുന്നു- ഇതെല്ലാം പറയുന്ന ആൾ സ്വന്തം സ്വഭാവം നോക്കൂ. വിലകുറഞ്ഞ പ്രശസ്തി നേടാനും പണം സമ്പാദിക്കാനുമാണ് അദ്ദേഹം എന്നെ കുറ്റപ്പെടുത്തുന്നത്. കനേരിയ എന്റെ ഇളയ സഹോദരനെപ്പോലെയായിരുന്നു, ഞാൻ അദ്ദേഹത്തോടൊപ്പം വർഷങ്ങളോളം ഒരേ ഡിപ്പാർട്ട്‌മെന്റിൽ കളിച്ചു,”

ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖം ആയതിനാലാണ് ശത്രു രാജ്യം എന്ന് താരം വിളിച്ചത്. ഇപ്പോഴിതാ അഫ്രിദിക്ക് അതിനുള്ള മറുപടി കനേരിയ നൽകിയിരിക്കുന്നു-” ഇന്ത്യ നമ്മുടെ ശത്രുവല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ പ്രേരിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ. ഇന്ത്യയെ നിങ്ങളുടെ ശത്രുവായി നിങ്ങൾ കരുതുന്നുവെങ്കിൽ, ഒരിക്കലും ഒരു ഇന്ത്യൻ മീഡിയ ചാനലിലേക്കും അഭിമുഖം നല്കാൻ പോകരുത്.”

ഇപ്പോഴിതാ ഇന്ത്യ ശത്രു രാജ്യമല്ല എന്നുപറഞ്ഞ കനേരിയക്കെതിരെ പാകിസ്താനിൽ സൈബർ ആക്രമണം നടക്കുകയാണ്. ശത്രു രാജ്യമായ ഇന്ത്യയെ പിന്തുണച്ച താരത്തോട് നാടുവിട്ടോളാൻ പാകിസ്ഥാനിൽ ആളുകൾ പറഞ്ഞു. മതത്തിന് അതിന്റെതായ സ്ഥാനമുണ്ടെന്നും ആളുകൾ മറുപടിയിൽ പറഞ്ഞു.