‘മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’; തുറന്നു പറഞ്ഞ് പാക് നായകന്‍ ബാബര്‍ അസം

Advertisement

മറ്റ് ബാറ്റ്സ്മാന്മാരെ തന്നോട് താരതമ്യപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. നിലവില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരോടാണ് തന്നെ താരതമ്യപ്പെടുത്തുന്നതെന്നും ലോകത്തിലെ മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം നേടാനായതില്‍ സന്തോഷമുണ്ടെന്നു ബാബര്‍ പറഞ്ഞു.

‘ടോപ് ബാറ്റ്സ്മാന്മാരുമായി എന്നെ താരതമ്യപ്പെടുത്തുന്നതിലും ലോകത്തിലെ ടോപ് 5 റാങ്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിലും സന്തോഷമുണ്ട്. അവരെ പോലെ കളിക്കാനും, അവരെ പോലെ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനുമാണ് ഞാനും ആഗ്രഹിക്കുന്നത്. മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. മറ്റുള്ളവര്‍ ബാറ്റ് ചെയ്യുന്ന വീഡിയോയും ഞാന്‍ ബാറ്റ് ചെയ്യുന്ന വീഡിയോയും മണിക്കൂറുകളോളം ഞാന്‍ കാണും. അതൊരു പഠന പരിശീലനമാണ്. ‘

Babar Azam named Pakistan's new ODI skipper | Cricket News - Times of India

‘ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നമ്മള്‍ റണ്‍സ് കണ്ടെത്തുമ്പോള്‍ അത് സംതൃപ്തി നല്‍കുന്നു. ആളുകള്‍ നമ്മളെ ശ്രദ്ധിക്കും. ഇംഗ്ലണ്ടില്‍ ഞങ്ങള്‍ നന്നായി കളിച്ചു. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തില്ല. ന്യൂസിലാന്‍ഡിലും നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷ’ ബാബര്‍ പറഞ്ഞു. നിലവില്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ബാബര്‍.

Babar Azam's century helps Pakistan to 6-wicket win over New Zealand | The News Minute

ഐ.സി.സി ബാറ്റിംഗ് റാങ്കിംഗില്‍ മൂന്ന് ഫോര്‍മാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്സ്മാനാണ് ബാബര്‍ അസം. ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുമുള്ള ബാബര്‍ അസം ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുണ്ട്.