ആവശ്യമില്ലാത്ത വർത്തമാനം പറയരുത്, എങ്ങനെ മനസ്സ് വന്നു നിങ്ങൾക്ക് അവനെ കുറിച്ച് ഇങ്ങനെ പറയാൻ; ഇന്ത്യൻ സൂപ്പർ താരത്തിന് എതിരെയുള്ള ആക്രമണങ്ങളിൽ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം

2022ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ നടുവേദനയെ തുടർന്ന് ഒഴിവാക്കി. ഇതിനർത്ഥം രോഹിത് ശർമ്മയും കൂട്ടരും സൂപ്പർ താരമില്ലാതെ ടൂർണമെന്റിന് ഇറങ്ങാം എന്നതാണ്. പേസും ബൗൺസും നിറഞ്ഞ ഓസ്‌ട്രേലിയൻ മണ്ണിൽ ബുംറയെ പോലെ ഒരു താരമില്ലാതെയിറങ്ങുക എന്നത് ആത്മഹത്യാപരമായ സമീപനം തന്നെ ആണെങ്കിലും പകരക്കാരനായി സിറാജിനെയാണ് ടീം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ബുംറക്ക് സ്ഥിരമായി പരിക്ക് ആണെന്നും മുംബൈക്ക് വേണ്ടി കളിക്കുമ്പോൾ അങ്ങനെ ഒന്നും ഇല്ലെന്നും ആരാധകരിൽ ചിലർ പറഞ്ഞു. താരം കാശിന് വേണ്ടിയാണ് കളിക്കുന്നതെന്നും വിമര്ശനങ്ങളിൽ ചിലർ പറഞ്ഞു.

ഇപ്പോഴിതാ, ദേശീയ ടീമിനോടുള്ള ബുംറയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡോഡ ഗണേശ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് പരിക്കുകളും (ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും) നിർഭാഗ്യകരമാണെന്നും എന്നാൽ ആരും അവരുടെ പരിക്കുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ആർക്കും അവരുടെ പരിക്കുകൾ ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന് ആരാധകർ മനസ്സിലാക്കണം. ബുംറയുടെയും ജഡേജയുടെയും സേവനം ലഭിക്കാത്തത് നിർഭാഗ്യകരമാണ്. എന്നാൽ വെറുതെ നമ്മൾ ഓരോന്ന് പറയാൻ പാടില്ല – ഈ കളിക്കാർ ഐ‌പി‌എൽ സമയത്ത് മാത്രം ഫിറ്റായി തുടരുമെന്ന് പറയുന്നത് പരിഹാസ്യമാണ്. നമുക്ക് നമ്മുടെ കളിക്കാരെ ബഹുമാനിക്കാം”

ടി20 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് അപ്രതീക്ഷിത തിരിച്ചടിയായി സൂപ്പർ താരം ബുംറ പരിക്കേറ്റ് പുറത്തായത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ താരത്തിന് ഇനിയൊരു 6 മാസം കഴിയാതെ കളിക്കളത്തിൽ തിരികെയെത്താൻ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും പരിക്കേറ്റ ബുംറക്ക് പകരം ഇന്ത്യ മുഹമ്മദ് സിറാജിനെയാണ് പകരക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ടി20 ലോകകപ്പിലേക്ക് ഉള്ള റിസേർവ് ടീമിൽ പോലൂംമ്‌ ഇടം കിട്ടാത്ത സിറാജ് ഓസ്‌ട്രേലിയയുമായി നടന്ന ടെസ്റ്റ് പാരമ്പരയോടെയാണ് തന്റെ ടീമിലേ സ്ഥാനം ഉറപ്പിച്ചത്. എല്ലാ ഫോര്മാറ്റിലും മോശമല്ലാത്ത പ്രകടനം നടത്തുന്ന സിറാജിന് സ്ഥിരത ഇല്ലെന്നുള്ളതാണ് ആക്കെ ഉള്ള പ്രശ്നം. അടി കിട്ടിയാൽ തല്ലുമാല പോലെ ഉള്ള പ്രഹരം താരത്തിന് കിട്ടും.

എന്തിരുന്നാലും ഐ.പി.എലിൽ ബാംഗ്ലൂരിനായി ഉൾപ്പടെ നടത്തിയ പ്രകടനം ആവർത്തിക്കാനായാൽ ലോകകപ്പിൽ ബുംറയുടെ അഭാവം ഒരു പരിധി വരെ മറക്കാൻ താരത്തിനാകും.