'രഹാനെ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ അദ്ദേഹത്തിനു മാത്രമേ അറിയൂ'; പിന്തുണച്ച് കോഹ്‌ലി

സമീപകാലത്തായി മോശം ഫോമിലൂടെ കടന്നുപോകുന്ന അജിങ്ക്യ രഹാനെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രഹാനെയുടെ ഫോമിനെക്കുറിച്ച് വിധി പറയാന്‍ താന്‍ ആളല്ലെന്നും ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ അദ്ദേഹത്തിനു മാത്രമേ അറിയൂ എന്നും കോഹ്‌ലി പറഞ്ഞു.

‘രഹാനെയുടെ ഫോമിനെക്കുറിച്ച് വിധി പറയാന്‍ ഞാനാളല്ല. എനിക്കെന്നല്ല, ആര്‍ക്കും അതേക്കുറിച്ച് വിധി പറയാനാകില്ല. രഹാനെ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ അദ്ദേഹത്തിനു മാത്രമേ അറിയൂ.’

Rahane to lead India in first Test against Kiwis | Cricket News | Onmanorama

‘ഇത്തരം സന്ദര്‍ഭങ്ങളില്‍ താരത്തിന് പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും അവര്‍ മുന്‍പ് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള സാഹചര്യത്തില്‍. ഇത്തരം ഘട്ടങ്ങളില്‍ കളിക്കാരോട് കാരണം തേടുന്ന പതിവ് നമുക്കില്ല. നമ്മള്‍ കാര്യങ്ങള്‍ ചെയ്യുന്നതും അങ്ങനെയല്ല.’

WTC Final: Ajinkya Rahane opens up on role of being Virat Kohli's deputy in  Tests

‘കളിക്കാരെന്ന നിലയില്‍ ടീമില്‍ നടക്കുന്നത് എന്താണെന്നും അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നും ഞങ്ങള്‍ക്കറിയാം. പുറത്തു പല കാര്യങ്ങളും നടക്കുന്നുണ്ടാകും അതൊന്നും ഞങ്ങളെ ബാധിക്കാന്‍ സമ്മതിക്കില്ല. ടീമിലുള്ളവര്‍ക്ക് ഞങ്ങള്‍ ഉറച്ച പിന്തുണ നല്‍കും. അത് രഹാനെയാണെങ്കിലും മറ്റ് ആരാണെങ്കിലും’ കോഹ്‌ലി പറഞ്ഞു.