'ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടരുത്'; ക്രിക്കറ്റ് വമ്പന്മാരോട് സ്വരം കടുപ്പിച്ച് ഇതിഹാസം

ഐപിഎല്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ സമയക്രമത്തെ ബാധിക്കുന്നെന്ന് വിമര്‍ശിച്ച ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയ്ക്കുമെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടും ഓസീസും സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും തങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ വരേണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘നിങ്ങള്‍ സ്വന്തം ക്രിക്കറ്റ് താല്‍പ്പര്യങ്ങള്‍ നോക്കൂ. ദയവായി ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടരുത്, ഞങ്ങള്‍ എന്തുചെയ്യണമെന്ന് പറയുകയും വേണ്ട. നിങ്ങള്‍ പറയുന്നതിനേക്കാള്‍ മികച്ചതായി ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും.’

‘ഇംഗ്ലണ്ട് ടീം രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാത്തപ്പോള്‍, അവരുടെ ക്രിക്കറ്റ് ബോര്‍ഡ് അതിന്റെ ഷോപീസ് ഇവന്റായ ഹണ്‍ഡ്രഡിനായി മത്സരങ്ങള്‍ ക്രമീകരിച്ചു. ഓസ്ട്രേലിയന്‍ താരങ്ങളും തങ്ങളുടെ ബിഗ് ബാഷ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.’

Read more

‘അവരുടെ കരാറിലുള്ള കളിക്കാര്‍ ലഭ്യമാകുമ്പോള്‍, യുഎഇയും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗുകളും നടക്കുന്നത് അവരെ ആശങ്കപ്പെടുത്തുന്നു. അവരുടെ താരങ്ങള്‍ ഈ ലീഗുകളിലേക്കു പോകുമോ എന്നാണ് അവരുടെ ഭയം’ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.