ബാറ്റ് ചെയ്യുമ്പോള്‍ വേണ്ടത്ര പക്വത കാണിക്കില്ല; ഇവര്‍ മുമ്പന്മാര്‍

 

ശരണ്‍ പടിഞ്ഞാറയില്‍

ക്രിക്കറ്റ് എന്ന ഗെയിം ഇമ്പ്രൊവൈസേഷന്റെ കൂടി ആണ്. അതായത് ബാറ്റിംഗ് ആയാലും ബോളിംഗ് ആയാലും സാഹചര്യത്തിന് അനുസരിച്ച് ചെയ്യുക. അക്കാര്യത്തില്‍ വളരെ മോശമായി എനിക്ക് തോന്നിയ നാലു പേരാണ് ചുവടെ

Nicholas Pooran: The T20 specialist who is going places with his brilliant hitting
1. നികോളസ് പൂരന്‍: ഏത് സാഹചര്യം ആയാലും ആദ്യ പന്ത് മുതല്‍ സിക്‌സ് അടിക്കാന്‍ മാത്രം ആണ് നോക്കുന്നത്. മോഡേണ്‍ ക്രിക്കറ്റില്‍ ഇത്രയും ടാലന്റ് ഉള്ള അധികം പേരില്ല.. എന്നാലും അതിന് റിസള്‍ട്ട് ഉണ്ടാകുന്നില്ല.

World Cup 2019: Glenn Maxwell hopes to reprise 2015 floater's role in England | Cricket Country
2. ഗ്ലെന്‍ മാക്‌സ്വെല്‍: കൂട്ടത്തില്‍ തമ്മില്‍ ഭേദം.. എങ്കിലും അമിതാവേശം പലപ്പോഴും വിനയാകും.. നല്ല കണ്‍വേര്‍ഷന്‍ റേറ്റ് ഉള്ളത് കൊണ്ട് ആ Flaw വലുതായി ബാധിക്കുന്നില്ല..

Virender Sehwag names which Ramayana character inspired his batting style
3. വീരേന്ദര്‍ സെവാഗ് : കളിയുടെ സാഹചര്യം ഏതായാലും ആദ്യ പന്ത് മുതല്‍ ബൗണ്ടറി നേടാന്‍ ആണ് സെവാഗ് നോക്കുക.. ഈ കൗണ്ടര്‍ അറ്റാക്കിംഗ് പലപ്പോഴും ടീമിന് ഗുണം ചെയ്തിട്ടുണ്ട് എങ്കിലും അതിലേറെ ടീമിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടും ഉണ്ട്.

Photo) Shahid Afridi smashed 34 off 16 deliveries | Shahid afridi, Pakistan vs, Pakistan
4. ഷാഹിദ് അഫ്രീദി : ടീമിന് ജയിക്കാന്‍ 20 ഓവറില്‍ 50 റണ്‍സ്, മൂന്നു വിക്കറ്റ് മാത്രം ബാക്കി എന്നുള്ള സാഹചര്യത്തില്‍ പോലും വലിയ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയാന്‍ മടി ഇല്ലാത്ത ബാറ്റര്‍.

NB: ഇതിനര്‍ഥം ഇവരൊന്നും മോശം കളിക്കാര്‍ ആണെന്ന് അല്ല. But they don’t show enough maturity while batting.

 

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്