പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തരുത്, കാരണം പറഞ്ഞ് ഗാംഗുലി

എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സമയം മുതൽ, വിക്കറ്റ് കീപ്പർ-ബാറ്റർ റോളിൽ അദ്ദേഹത്തിന്റെ യോഗ്യനായ പിൻഗാമിയെ കണ്ടെത്താനുള്ള വേട്ട തുടരുകയാണ് ഇന്ത്യ . ഋഷഭ് പന്താണ് ഈ റോളിൽ മുമ്പിൽ ഉള്ളത്. ടീമിലെത്തിയ ശേഷം ഒരുപാട് കളിയാക്കലുകൾക്ക്  താരം വിധേയൻ ആയിട്ടുണ്ട്. പക്ഷെ താരം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു.

സമീപകാലത്ത് ഇന്ത്യയുടെ വലിയ വിജയങ്ങളിൽ പന്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ വിക്കറ്റ് കീപ്പിങ്ങിലും അദ്ദേഹം മെച്ചപ്പെട്ടു . എന്നിരുന്നാലും, 14 മത്സരങ്ങളിൽ നിന്ന് 30.91 ശരാശരിയിൽ 340 റൺസ് നേടിയ പന്ത് തന്റെ പ്രകടനത്തിലൂടെ ഐപിഎൽ 2022 അത്ര മികച്ച സീസൺ അല്ലായിരുന്നു.

പന്ത് ഈ സീസണിൽ അത്ര മികച്ച പ്രകടനം അല്ല നടത്തിയത് എങ്കിലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കരുതുന്നു. “പന്തിനെ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തരുത്. ധോണിക്ക് വളരെയധികം അനുഭവപരിചയമുണ്ട്.”

ഐപിഎൽ, ടെസ്റ്റ്, ഏകദിനം എന്നിവയിലായി 500-ലധികം മത്സരങ്ങളിൽ ക്യാപ്റ്റനായി. അതിനാൽ, ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് ന്യായമല്ല,” ഗാംഗുലി ഒരു പ്രൊമോഷണൽ ഇവന്റിൽ പറഞ്ഞു.

ഉമ്രാൻ മാലിക്ക് ഉൾപ്പടെ ഉള്ള താരങ്ങളുടെ വളർച്ചയിൽ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു.