പുതിയ പിച്ച് നല്‍കാനാവില്ലെന്ന് ഇംഗ്ലണ്ട്, മത്സരം നടക്കുക 37 ഓവര്‍ കളിച്ച പിച്ചില്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിത ടെസ്റ്റിന് പുതിയ പിച്ച് നല്‍കാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഫസ്റ്റ് ക്ലാസ് ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവുമാണ് ഇത്തരം സാഹചര്യത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ ഇംഗ്ലണ്ട് ബോര്‍ഡ് സംഭവത്തില്‍ ക്ഷമ ചോദിച്ചു.

ബ്രിസ്റ്റോളില്‍ കഴിഞ്ഞാഴ്ച നടന്ന ടി20 ബ്ലാസ്റ്റ് മത്സരത്തിനുപയോഗിച്ച പിച്ചിലാവും മത്സരം നടക്കുക. 37 ഓവര്‍ കളിച്ച ചിച്ചാണിത്. ഇത്തരത്തില്‍ പഴയ പിച്ച് തരുന്നത് നല്ലൊരു കാര്യമല്ലെന്നും എന്നാല്‍ വേറെ മാര്‍ഗമില്ലെന്നാണ് മനസിലാക്കുന്നതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് വ്യക്തമാക്കി.

സ്വാഭാവികമായി ഫ്രഷ് പിച്ചാണ് ടീമിന് താല്പര്യമെന്നും ഈ പിച്ച് എത്തരത്തില്‍ പെരുമാറുമെന്നതില്‍ വ്യക്തതയില്ലെന്നും നൈറ്റ് വ്യക്തമാക്കി. ഏപ്രില്‍ പകുതിയോടെ മാത്രം ഫിക്‌സ്ച്ചര്‍ വന്നതും പിച്ചൊരുക്കാന്‍ സാധിക്കാത്തതിന് കാരമണായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നുണ്ട്.

പുതിയ ചിച്ച് ഒരുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ഭാവിയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ശ്രമിക്കുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.