ചെന്നൈ രക്ഷപെടാൻ ധോണി ഓപ്പണർ ആകണം, അഭിപ്രായവുമായി മുൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരത പുലർത്തിയിരുന്ന ടീമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ അങ്ങനെ അല്ല, പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി 4 മത്സരങ്ങൾ ടീം പരാജയപ്പെട്ടിരിക്കുകയാണ്. അങ്ങനെ ഉള്ള ടീം വരുത്തേണ്ട നിർണായകമായ മാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുകയാണ് പാർഥിവ് പട്ടേൽ.

” ധോണി ഓപ്പണർ ആയി വരണം. ചെന്നൈക്ക് വെണ്ടി 92 റൺസ് ഈ സീസണിൽ സഹൽ നേടിയിട്ടുണ്ട്. എത്രയോ വർഷമായി ചെന്നൈയിൽ തുടരുന്ന ആളാണ് ധോണി. കരിയറിന്റെ ആദ്യ കാലം ഓപ്പണർ റോളിൽ ഇറങ്ങിയിട്ടുള്ള ധോണിക്ക് ആ റോൾ ചെയ്യാൻ പറ്റും . അവസാന സീസണിലേക്ക് അടുക്കുന്ന സമയത്ത് എങ്കിലും ധോണി ആ റിസ്‌ക്ക് എടുക്കണം. അങ്ങനെ ഇറങ്ങിയാൽ ഇന്നിംഗ്സ് പകുതി വെച്ച ഗിയര് മാറ്റാൻ ധോണിക്ക് സാധിക്കും. അതാണ് ചെന്നൈക്ക് ആവശ്യം.”

ടി20 കരിയറിൽ അല്ല മറിച്ച് ഏകദിനത്തിൽ 17 വർഷങ്ങൾക്ക് മുമ്പ് ധോണി ഓപ്പണർ ആയിട്ടുണ്ട്. ” ഇന്ത്യ എന്നൊക്കെ സമ്മർദ്ദത്തിൽ ആയിട്ടുണ്ടോ അന്നൊക്കെ ധോണി ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള പിച്ചിൽ മികച്ച കളി പുറത്തെടുത്ത ധോണി ഓപ്പണർ ആയാൽ ചെന്നൈയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.”

താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി ആളുകൾ എത്തി.