'ഐപിഎല്‍ കളിക്കുമോ'?, പ്രഖ്യാപനം നടത്തി ധോണി

2022 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി കളിക്കുമോയെന്നത് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ക്യാപ്റ്റന്‍ എം.എസ്.ധോണി. ടൂര്‍ണമെന്റിന് ഒരുപാട് സമയം അവശേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നും ധോണി പറഞ്ഞു.

നവംബര്‍ ആയിട്ടേയുള്ളൂ. ഐപിഎല്‍ ഏപ്രിലിലാണ് നടക്കുന്നത്. ഒരുപാട് സമയം ബാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോയെന്നതില്‍ ആലോചിച്ച് തീരുമാനം കൈക്കൊള്ളും- ധോണി പറഞ്ഞു.

എല്ലാം ബിസിസിഐയുടെ തീരുമാനം പോലെയിരിക്കും. രണ്ട് ടീമുകള്‍ വരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ കിംഗ്‌സിന് എന്താണ് നല്ലതെന്ന് നിശ്ചയിക്കേണ്ടിയിരിക്കുന്നു. ആദ്യ മൂന്നോ നാലോ താരങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ ഇടംപിടിക്കുന്നതില്‍ അല്ല കാര്യം. ഫ്രാഞ്ചൈസിക്ക് നഷ്ടംവരാത്ത കരുത്തുറ്റ ടീമിലാണ് കാര്യമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.