നായകൻ ആണെങ്കിലും പന്തിന് വലിയ റോൾ ഒന്നുമില്ല, ഇലവൻ തീരുമാനിക്കുന്നത് പോലും അയാൾ അല്ല; വെളിപ്പെടുത്തയാളുമായി ആകാശ് ചോപ്ര

ടീം ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഋഷഭ് പന്ത് കളത്തിന് പുറത്ത് എങ്ങനെയാണ് പ്ലാനിങ്ങുകൾ നടത്തുന്നതെന്ന് ആകാശ് ചോപ്ര പറയുന്നു. ഈ പരമ്പരയിലെ നായകൻ ആണെങ്കിലും പ്രത്യേകിച്ച് റോൾ ഒന്നും താരത്തിന് ഉണ്ടാകില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ഫീൽഡിൽ ശരിയായ ബൗളിംഗ് മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋഷഭ് പന്തിന്റെ ജോലിയെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ബാറ്റിംഗ് ഓർഡറിന്റെ കാര്യം വരുമ്പോൾ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡാണ് അതല്ലാം തീരുമാനിക്കുന്നതെന്നും ചോപ്ര പറയുന്നു.

“റിഷഭ് പന്ത് ചില സമയങ്ങളിൽ ആരും ചിന്തിക്കാത്ത രീതിയിലാണ് ചിന്തിക്കുക എന്ന് തോന്നിയിട്ടുണ്ട് . കുൽദീപ് യാദവ് ഐ.പി.എലിൽ ഒരു മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തിയിട്ടും നാലാം ഓവർ താരത്തിന് നല്കാൻ പന്ത് തയാറായിരുന്നില്ല. ഇത് ഒരിക്കൽ മാത്രം സംഭവിച്ചതല്ല. എന്നാൽ പല അവസരങ്ങളിലും അദ്ദേഹം വ്യത്യസ്തനായ ഒരു ക്യാപ്റ്റനാണ്. ബാറ്റിംഗ് ഓർഡറിനെ സംബന്ധിച്ചിടത്തോളം അത് തീരുമാനിക്കുന്നത് ഋഷഭ് പന്താണെന്ന് ഞാൻ കരുതുന്നില്ല. രാഹുൽ ദ്രാവിഡ് അത് തീരുമാനിക്കും .”

“ഹാർദിക് പാണ്ഡ്യയെ നമുക്ക് എപ്പോഴോ നഷ്ടമായിരുന്നു. അവൻ മികച്ച കളിക്കാരനാണ്. തനിക്ക് ചെയ്യാൻ കഴിയുന്നത് അദ്ദേഹം കാണിച്ചുതന്നു. തന്റെ ഓവറിൽ നിന്ന് 18 റൺസ് വിട്ടുകൊടുത്തപ്പോൾ, മൂന്ന് തവണ അദ്ദേഹം ബാറ്ററെ കുഴപ്പിച്ചു. അതൊരു വിചിത്രമായ ഓവറായിരുന്നു.”

എന്തായാലും ഇന്നത്തെ മത്സരം തോറ്റാൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടി തന്നെ ആയിരിക്കും എന്നുറപ്പാണ്.