'ഓസ്ട്രേലിയക്കു വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോ എന്ന് ആലോചിക്കുകയാണ്'; തുറന്നു പറഞ്ഞ് വാര്‍ണര്‍

ഓസ്ട്രേലിയക്കു വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോയെന്ന് ആലോചിക്കുകയാണെന്ന് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ബിഗ്ബാഷ് ലീഗിന് ആരംഭമാവാനിരിക്കെ ഇത്തവണയും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കിയ വാര്‍ണര്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറഞ്ഞു.

“മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നത് തന്നെ താരങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫ് സീസണ്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാറില്ല. മൂന്ന് ഫോര്‍മാറ്റിലും പിന്നെ മറ്റ് ലീഗ് ക്രിക്കറ്റിലും കളിക്കുക വളരെ ബുദ്ധിമുട്ടാണ്. ഓസ്ട്രേലിയക്കു വേണ്ടിയും മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോയെന്ന് ആലോചിക്കുകയാണ്.”

David Warner and family is breaking the Internet with Tik Tok videos | Cricket News – India TV

“വ്യക്തിപരമായി എനിക്ക് മൂന്ന് കുട്ടികളുള്ളതിനാല്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ബയോബബിള്‍ സുരക്ഷയില്‍ കുടുംബത്തെ കാണാതെ ഏറെ നാള്‍ മാറിനില്‍ക്കുക വളരെ പ്രയാസമാണ്. അവസാന ആറ് മാസം വ്യക്തിപരമായി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചിരുന്നില്ല” വാര്‍ണര്‍ പറഞ്ഞു.

Warner using bat

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ് വാര്‍ണര്‍. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകുക മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. ഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും.