ഷഹീനെ പുഷ്പം പോലെ നേരിടാം, രോഹിത്തിന് മാര്‍ഗം ഉപദേശിച്ച് സ്റ്റെയിന്‍

പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ അനായാസമായി നേരിടാന്‍ രോഹിത് ശര്‍മ്മയ്ക്ക് നിര്‍ണ്ണായക ഉപദേശവുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. രോഹിത് ശ്രദ്ധിക്കേണ്ടത് തന്റെ പാഡാണെന്നാണ് സ്റ്റെയിന്‍ പറഞ്ഞു.

ഇടം കൈയന്‍മാര്‍ക്ക് മുന്നില്‍ രോഹിത് പല തവണ എല്‍ബിയില്‍ കുടുങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഫുട് വര്‍ക്കാണ് ശ്രദ്ധിക്കേണ്ടത്. അതിവേഗത്തില്‍ സ്റ്റംപിലേക്ക് സ്വിംഗ് ചെയ്തെത്തുന്ന പന്തില്‍ ടൈമിംഗ് തെറ്റിയാല്‍ എല്‍ബിയില്‍ കുടുങ്ങും. അതുകൊണ്ടുതന്നെ രോഹിത് ന്യൂബോളില്‍ നന്നായി ശ്രദ്ധിക്കണം സ്റ്റെയിന്‍ പറഞ്ഞു.

അതിനിടെ, ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് പാകിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ പറഞ്ഞു. രോഹിത്തിന്റെ ആരാധകനാണ് ഞാന്‍. ലോകത്തിലെ മുന്‍നിര ബാറ്ററായ രോഹിത്തിനെതിരെ പന്തെറിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ രോഹിത് അപകടകാരിയായി മാറും ഷദാബ് പറഞ്ഞു.

Read more

രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പവര്‍പ്ലേയില്‍തന്നെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.