സഞ്ജുവിനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടി, ബംഗ്ലാദേശിന് പൊട്ടിച്ചിരി

രാജ്കോട്ട്: ഇന്ത്യയില്‍ വെച്ച് ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പര സ്വന്തമാക്കാനാകുമോ? ബംഗ്ലാദേശ് സ്വപ്‌നത്തില്‍ പോലും കരുതാത്ത സാധ്യതയാണ് ആദ്യ ടി20 വിജയത്തോടെ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്.

രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ടി20 നടക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നവംബര്‍ ഏഴിനാണ് മത്സരം നടക്കേണ്ടത്.

കാലാവസ്ഥ പ്രവചനങ്ങളാണ് മത്സരം നടക്കാനുളള സാധ്യത വിരളമാണെന്ന് അഭിപ്രായപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഗുജറാത്ത് ഉള്‍പ്പെടുന്ന പശ്ചിമ ഇന്ത്യയില്‍ കനത്ത മഴയ്ക്കാണ് സാധ്യത. അറബിക്കടലിലെ “മഹ” ചുഴലിക്കാറ്റിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഇതിനകം നല്‍കിക്കഴിഞ്ഞു.

മത്സരത്തിന് തലേന്ന് ആറാം തിയതി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ദ്വാരകയ്ക്കും ദിയുവിനും ഇടയില്‍ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അതിനാല്‍ തീവ്രമോ അതിതീവ്രമോ ആയ മഴ ഈ പ്രദേശത്ത് പെയ്തേക്കുമെന്നാണ് നിരീക്ഷണങ്ങള്‍. അതിനാല്‍ രാജ്കോട്ട് ടി20 നടക്കാന്‍ സാധ്യതകള്‍ വിരളമാണ് നിലവിലെ സാഹചര്യത്തില്‍. മത്സരം നടക്കാതെ വന്നാല്‍ അവസാന ടി20 ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാകും.

അതെസമയം പുതിയ വാര്‍ത്തകള്‍ മലയാളി താരം സഞ്ജു സാംസണും ഏറെ തിരിച്ചടിയാണ്. ടീമില്‍ കയറിപറ്റി പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാത്തുനില്‍ക്കുന്ന സഞ്ജുവിന് അടുത്ത മത്സരം കൂടി നടക്കാതിരുന്നാല്‍ ഭാഗ്യപരീക്ഷണത്തിന് ഒരവസരം മാത്രമായി ചുരുങ്ങും. നേരത്തെ ആദ്യ ടി20യില്‍ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ രോഹിത്ത് ഉള്‍പ്പെടുത്തിയിരുന്നില്ല