'കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി'; സച്ചിന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ ശ്രീശാന്ത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധമറിയിച്ച് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത് ട്വീറ്ററില്‍ കുറിച്ചു.

“ക്രിക്കറ്റ് ദൈവം സച്ചിന്റെ ചിത്രത്തില്‍ മഷിയൊഴിച്ച കോണ്‍ഗ്രസ് തെമ്മാടികളുടെ നടപടിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ് അവര്‍ വ്രണപ്പെടുത്തിയത്. ഈ നടപടിക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പം ഞാന്‍ നിലകൊള്ളും” ശ്രീശാന്ത് ട്വീറ്റില്‍ പറഞ്ഞു.

പുറത്തു നിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്ന സച്ചിന്‍റെ ട്വീറ്റാണ് വിവാദമായത്. രാജ്യാന്തര പോപ് താരം റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച പശ്ചാത്തലത്തിലായിരുന്നു സച്ചിന്റെ ട്വീറ്റ്.

Image result for SACHIN

‘പുറത്തുള്ളവര്‍ കാഴ്ച്ചക്കാരായി നിന്നാല്‍ മതി; ഇന്ത്യയുടെ പ്രശ്‌നത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും’ എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.