'ഏറ് കൊണ്ട് രക്തം കട്ടപിടിച്ചു, എല്ലാ ക്രെഡിറ്റും ഓസീസ് ബോളര്‍മാര്‍ക്ക്'; തുറന്നു പറഞ്ഞ് പൂജാര

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബോളര്‍മാരെ നേരിടുന്നത് ഏറെ കഠിനമായിരുന്നെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. മത്സരങ്ങള്‍ക്കു ശേഷം തന്റെ മുതുകില്‍ രക്തം കട്ട പിടിച്ചിരുന്നതായും ഓസീസ് ബോളര്‍മാര്‍ മികച്ച രീതിയിലാണ് തങ്ങളെ നേരിട്ടതെന്നും പൂജാര പറഞ്ഞു.

“മത്സരത്തിന് ശേഷം മുതുകത്ത് രക്തം കുറച്ചു കട്ടപിടിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാം ഭേദമായി. ഹെല്‍മറ്റ് ധരിച്ചു കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ സംരക്ഷണവും ഉണ്ട്. എന്നാല്‍ വിരലില്‍ പന്ത് ഇടിച്ചപ്പോള്‍ ശരിക്കും വേദനിച്ചു. ഏറ്റവും ശക്തമായ ഇടിയായിരുന്നു അത്. വിരല്‍ ഒടിഞ്ഞു പോയെന്നാണ് അപ്പോള്‍ തോന്നിയത്.”

AUS vs IND, 3rd Test: Cheteshwar Pujara Needed To Be More Proactive, Says Ricky Ponting | Cricket News - Nation Scoop

“മെല്‍ബണില്‍ നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെയാണ് ആദ്യമായി വിരലിന് പരുക്കേല്‍ക്കുന്നത്. ആ വിഷമവുമായി സിഡ്‌നിയിലേക്കു പോയി. ബ്രിസ്‌ബെയ്‌നില്‍വച്ച് അതേ വിരലില്‍തന്നെ വീണ്ടും പരുക്കേറ്റപ്പോള്‍ അത് അസഹ്യമായി.”

IND vs AUS First Test: Pujara fights on but Australia still in command - The Week

“എല്ലാ ക്രെഡിറ്റും ഓസീസ് ബോളര്‍മാര്‍ക്കാണ്. അവര്‍ നമ്മുടെ ബാറ്റിംഗ് രീതി നന്നായി പഠിച്ചിട്ടുണ്ട്. ഒട്ടേറെ വീഡിയോകള്‍ കണ്ട് കൃത്യമായ പ്ലാനുമായി എത്തി. അതു പൊളിക്കണമെങ്കില്‍ നമുക്ക് ആവശ്യമായത് ക്ഷമയാണ്” പൂജാര വ്യക്തമാക്കി. മൂന്ന് അര്‍ദ്ധ സെഞ്ച്വറിയുടെ അകമ്പടിയില്‍ 271 റണ്‍സാണ് പൂജാര ഓസീസ് പര്യടനത്തില്‍ നേടിയത്.