മോനെ സഞ്ജു നീ വിചാരിക്കുന്നത് പോലെയല്ല ചെന്നൈ, നിനക്ക് ആ ഒരു സംഭവം ലഭിക്കില്ല: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) ഏറ്റവും ഉയർന്ന ട്രേഡുകളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സി‌എസ്‌കെ) ചേരാൻ ഒരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഐ‌പി‌എൽ 2026 ൽ രാജസ്ഥാൻ റോയൽ‌സ് (ആർ‌ആർ) രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ വാങ്ങി സഞ്ജുവിനെ ചെന്നൈയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ എന്നാല്‍ ചെന്നൈയിലെത്തിയാല്‍ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനിടയില്ലെന്ന് തുറന്നുപറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ താരം ആര്‍ അശ്വിന്‍.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

” രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുന്നത് ജഡേജയെ സംബന്ധിച്ച് മികച്ച നീക്കമായിരിക്കും കരിയര്‍ തുടങ്ങിയയിടത്ത് തന്നെ തിരിച്ചെത്താന്‍ ജഡേജക്കാവും. രാജ്കോട്ടിലെ വിക്കറ്റുകളും ജഡേജയുടെ ബൗളിംഗ് ശൈലിയെ പിന്തുണക്കുന്നതാണ്. അതുപോലെ രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ സ്ഥിരത കൊണ്ടുവരാനും ജഡേജക്കാവും”

Read more

“അതുപോലെ സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈക്കും ഗുണകരമാണ്. സഞ്ജുവിനെ സ്വന്തമാക്കിയാലും ചെന്നൈക്ക് ഒരു ഫിനിഷറെ കൂടി കണ്ടെത്തേണ്ടിവരുമെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ജഡേജയാണ് ആ റോള്‍ ചെന്നൈക്കുവേണ്ടി നിര്‍വഹിക്കുന്നതു. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയാല്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍സി പ്രതീക്ഷിക്കേണ്ട. ആദ്യ സീസണില്‍ സഞ്ജുവിനെ എന്തായാലും ചെന്നൈ ക്യാപ്റ്റൻസി ഏല്‍പ്പിക്കാന്‍ സാധ്യത കുറവാണ്. റുതുരാജ് ഗെയ്ക്‌വാദ് തന്നെയാകും ചെന്നൈയെ നയിക്കുക. എന്നാല്‍ ഭാവിയില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്” അശ്വിൻ പറഞ്ഞു.