ചഹൽ കൊടുത്ത ഷോക്ക് , തുടക്കത്തിലെ കരിഞ്ഞ് ഇംഗ്ലണ്ട്; ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം

ഇതാണ് ആഗ്രഹിച്ചത്, ബൗളറുമാർ നൽകുന്ന മികച്ച തുടക്കം. കഴിഞ്ഞ മത്സരത്തിൽ ബുംറ ആയിരുന്നെങ്കിൽ ഈ പ്രാവശ്യം ചഹൽ, ഹർദിക് എന്നിവരാണെന്ന് മാത്രം. തുടക്ക ഓവറുകളിൽ   ശ്രദ്ധയോടെ തുടങ്ങിയ ഇംഗ്ലണ്ടിന് മിഡിൽ ഓവറുകളിൽ താളം നഷ്ടപ്പെട്ടു. നിലവിൽ 6 വിക്കറ്റ് നഷ്ടമായിട്ടുണ്ട്

വമ്പൻ താരങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി കൂടാരം കയറി. ചഹൽ 3 വിക്കറ്റും ഹാർദിക് 2 വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരം പോലെത്തനെ നിലവിൽ അനുകൂലമാണ് കാര്യങ്ങൾ എന്തായാലും ഈ ആവേശം അവസാനം വരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശിഖർ ധവാൻ,  കോഹ്ലി , സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (w/c), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസെ, റീസ് ടോപ്‌ലി