കുറഞ്ഞ സ്‌കോറില്‍ ഔട്ടായതിന് കോളറില്‍ പിടിച്ചുവലിച്ചു തള്ളി; ഇന്ത്യന്‍ മുന്‍ പരിശീലകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ്

ഇന്ത്യയുടെ മുന്‍ കോച്ചായിരുന്ന ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. റൈറ്റിന്റെ ഭാഗത്തു നിന്നും തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഒരു മോശം അനുഭവത്തെക്കുറിച്ചാണ് സെവാഗ് തുറന്നുപറഞ്ഞത്. 2004ല്‍ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കിടെയായിരുന്നു റൈറ്റിന്റെ ഭാഗത്തു നിന്നും സെവാഗിന് മോശം അനുഭവം നേരിടേണ്ടി വന്നത്.

ഞാന്‍ കുറഞ്ഞ സ്‌കോറിനു ഔട്ടായി ഡ്രസിംഗ് റൂമിലേക്കു മടങ്ങിയെത്തിയ ശേഷം ജോണ്‍ റൈറ്റ് എന്നെ പിടിച്ചു തള്ളുകയും കോളറില്‍ പിടിച്ചുവലിക്കുകയുമായിരുന്നു. എനിക്കു അപ്പോള്‍ വലിയ ദേഷ്യമാണ് തോന്നിയത്. ഉടന്‍ തന്നെ ഈ സംഭവത്തെക്കുറിച്ച് അന്നത്തെ ടീം മാനേജരായിരുന്ന രാജീവ് ശുക്ലയോടു പരാതിപ്പെടുകയും ചെയ്തു.

Page 5: 10 Dressing room secrets in cricket history

എങ്ങനെയാണ് ഒരു വെള്ളക്കാരന് എന്നെ തല്ലാന്‍ കഴിയുക? എന്നതായിരുന്നു എന്റെ ദേഷ്യം വര്‍ധിപ്പിച്ചത്. പിന്നീട് അമൃത് മാത്തൂറും രാജീവ് ശുക്ലയും ചേര്‍ന്ന് എന്നെയും റൈറ്റിനെയും ഒരുമിച്ച് വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു- സെവാഗ് വെളിപ്പെടുത്തി.

ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധിയില്‍ നില്‍ക്കവെയായിരുന്നു ജോണ്‍ റൈറ്റ് പരിശീലകനായി എത്തിയത്. 2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ വരെയെത്തിയത് റൈറ്റിന്റെ കീഴിലായിരുന്നു.