എന്നാലും എന്റെ ഷമി, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന് പുതിയ പരിക്ക്; ഇത് ഇന്ത്യക്ക് പണി

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024 ലെ ബംഗാളും മധ്യപ്രദേശും തമ്മിലുള്ള മത്സരത്തിനിടെ മുഹമ്മദ് ഷമിക്ക് പരിക്ക്. വെള്ളിയാഴ്ച സൗരാഷ്ട്രയിലെ നിരഞ്ജൻ ഷാ സ്റ്റേഡിയം ഗ്രൗണ്ട് സിയിൽ നടന്ന മത്സരത്തിനിടെയാണ് ഷമിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നത്. വലിയ മത്സരങ്ങൾ വരാനിരിക്കെ ഷമിയുടെ പരിക്ക് വാർത്ത ഇന്ത്യക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നിലവിലെ സീസണിലൂടെ ടി20 ക്രിക്കറ്റിലേക്ക് മുഹമ്മദ് ഷമി തിരിച്ചുവരവ് നടത്തി. പഞ്ചാബിനെതിരായ തൻ്റെ ആദ്യ മത്സരത്തിൽ 1/46 എന്ന ബൗളിംഗ് ഫിഗറിലാണ് ഷമി പോരാട്ടം അവസാനിപ്പിച്ചത്.

ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിൽ രാജ്‌കോട്ടിൽ 3/21 എന്ന സെൻസേഷണൽ സ്‌പെൽ നൽകിയതിനാൽ അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട്, മിസോറാമിനെതിരായ സൗരാഷ്ട്രയിൽ നടന്ന മത്സരം 46 റൺസ് വഴങ്ങി വിക്കറ്റ് വീഴ്ത്താതെ നിരാശപ്പെടുത്തി .
അതേസമയം, മധ്യപ്രദേശിനെതിരായ നടന്ന മത്സരത്തിൽ താരം പരിക്കിന്റെ ബുദ്ധിമുട്ട് കാണിച്ചത് ആരാധകർക്ക് നിരാശയായി.

പരിക്കിന്റെ ബുദ്ധിമുട്ട് കാരണം താരം കളിക്കിടെ മടങ്ങിയെങ്കിലും ശേഷം തിരിച്ചെത്തി പന്തെറിഞ്ഞു.